പൊലീസ് അതിക്രമത്തെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. മണല്‍ മാഫിയക്ക് കുടപിടിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്നും എല്‍എല്‍എ വിമര്‍ശിച്ചു. 

ആലപ്പുഴ: ആലപ്പുഴ നൂറനാട്ടെ പൊലീസ് അതിക്രമത്തില്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കെതിരെ സിപിഎം എല്‍എല്‍എ. പൊലീസ് മേധാവി ധൃതിപിടിച്ച് ജനങ്ങള്‍ക്കെതിരെ നടപടി എടുത്തത് തെറ്റാണെന്ന് എം എസ് അരുണ്‍‍കുമാര്‍ വിമര്‍ശിച്ചു. നടപടിക്ക് മുമ്പ് ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തണമായിരുന്നുവെന്നും എം എസ് അരുണ്‍‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോടതി വിധി മാത്രം വെച്ചല്ല ഇത്തരം സാഹചര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത്. പൊലീസ് അതിക്രമത്തെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. മണല്‍ മാഫിയക്ക് കുടപിടിക്കുന്നത് പോലെയായി പൊലീസ് നടപടിയെന്നും എല്‍എല്‍എ വിമര്‍ശിച്ചു. ദേശീയപാത വികസനത്തിന്‍റെ മറവില്‍ മണല്‍ മാഫിയ ചൂഷണം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. കോടതികളും ജനങ്ങളുടെ വികാരം കാണാന് തയ്യാറാകണമെന്നും എം എസ് അരുണ്‍‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.