അതേ സമയം ശിവശങ്കർ ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ചോദിക്കുമെന്നാണ് വിവരം.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോസ്‌മെന്റ് കേസിൽ ആണ് ഹർജി നൽകിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ, എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചന. അതേ സമയം ശിവശങ്കർ ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ചോദിക്കുമെന്നാണ് വിവരം.