എം സ്വരാജിനായി പ്രചാരണം നടത്തിയെന്ന ആരോപണത്തിൽ ഡോ. ശ്രീകല മുല്ലശ്ശേരിക്ക് നൽകിയ മെമ്മോ പിൻവലിക്കാനുള്ള തീരുമാനം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് റദ്ദാക്കി. സർവകലാശാലയുടെ റേഡിയോ സിയുവിൻ്റെ ഉപകരണങ്ങൾ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കാലിക്കറ്റ് സർവകലാശാലയിലെ ശ്രീകല മുല്ലശ്ശേരിക്ക് മെമ്മോ നൽകിയ കാലിക്കറ്റ് വിസിയുടെ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി. കാലിക്കറ്റിൽ സർവ്വകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് റദ്ദാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സർവകലാശാലയിലെ റേഡിയോ സിയുവിൻ്റെ ഉപകരണങ്ങൾ പ്രചാരണത്തിനായി ഉപയോഗിച്ചത് ചട്ടലംഘനം എന്നാണ് കണ്ടെത്തൽ. സ്വരാജിന് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന വീഡിയോയും ശ്രീകല മുല്ലശ്ശേരി തയ്യാറാക്കിയിരുന്നു.

