Asianet News MalayalamAsianet News Malayalam

ന്യാ​യം തെ​ര​യ​രു​ത്, നീ​തി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കരുത്; ബാബറി വിധിയില്‍ പ്രതികരിച്ച് സ്വരാജ്

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രതികരണം. രാ​മ​ജ​ൻ​മ​ഭൂ​മി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യു​ടെ സ​മ​യ​ത്തും സ്വ​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം ച​ർ​ച്ച​യാ​യി​രു​ന്നു. 

m swaraj reacted on babri masjid demolition case verdict
Author
Kochi, First Published Sep 30, 2020, 5:07 PM IST

കൊ​ച്ചി: അ​യോ​ധ്യ​യി​ലെ ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളേ​യും വെ​റു​തെ വി​ട്ട കോ​ട​തി വി​ധി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എം. ​സ്വ​രാ​ജ് എം​എ​ൽ​എ. വി​ധി​ന്യാ​യ​ത്തി​ൽ ന്യാ​യം തെ​ര​യ​രു​ത്. നീ​തി​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക പോ​ലു​മ​രു​ത്. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യാ​ണ് എ​ന്നാ​യി​രു​ന്നു സ്വ​രാ​ജ് പ്ര​തി​ക​രി​ച്ച​ത്. 

ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രതികരണം. രാ​മ​ജ​ൻ​മ​ഭൂ​മി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം കോ​ട​തി വി​ധി​യു​ടെ സ​മ​യ​ത്തും സ്വ​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം ച​ർ​ച്ച​യാ​യി​രു​ന്നു. വ​ർ​ത്ത​മാ​ന​കാ​ല ഇ​ന്ത്യ​യി​ൽ മ​റി​ച്ചൊ​രു വി​ധി​യു​ണ്ടാ​കു​മെ​ന്നു നി​ഷ്ക​ള​ങ്ക​രേ നി​ങ്ങ​ളി​പ്പോ​ഴും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വോ? എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ദ്യം. 

ഇന്നത്തെ വിധിയിലും സോഷ്യല്‍ മീഡിയയില്‍ എതിരഭിപ്രായമുള്ള വിഭാഗങ്ങളും സൈബര്‍ അണികളും സ്വരാജിന്‍റെ പഴയ പോസ്റ്റും ചര്‍ച്ചയാക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios