പ്രകാശിന്റെ വീട് സന്ദർശനം തർക്ക വിഷയം ആക്കേണ്ടതില്ല.

നിലമ്പൂർ: വിവി പ്രകാശിന്റെ വീട് സന്ദർശനം മറ്റൊരു തരത്തിൽ കാണേണ്ടതില്ലെന്ന് നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ്. ആരോപണങ്ങൾക്കും തർക്കങ്ങൾക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉള്ളവരും സുഹൃത്തുക്കൾ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയിൽ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദർശനം തർക്ക വിഷയം ആക്കേണ്ടതില്ല. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പോകാത്തതിനെ ചർച്ചയാക്കേണ്ടതില്ല. തൻ്റെ ശരീര ഭാഷയിൽ യാതൊരു ആത്മവിശ്വാസക്കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺ​ഗ്രസിലെ സൗമ്യമുഖമായിരുന്നു വിവി പ്രകാശ്. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും വ്യക്തിപരമായി ബന്ധം പുലർത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Asianet News Live | Israel - Iran conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News