എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി.  ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ഇതുതന്നെ ആണോ സിപിഎം നിലപാടെന്നും എം ടി രമേശ് ചോദിച്ചു. 

കോഴിക്കോട്: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് എം ടി രമേശ് വിമര്‍ശിച്ചു. പാകിസ്ഥാൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീലിന്‍റെ പഴയ സ്വഭാവം ജമാ അത്തെ ഇസ്ലാമിയുടെതാണെന്നും എം ടി രമേശ് വിമര്‍ശിച്ചു.

ജലീൽ അത് പറഞ്ഞതിൽ അത്ഭുതമില്ല. എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. ആസാദ് കശ്മീർ എന്നത് പാകിസ്ഥാൻ ഭാഷയും ശൈലിയുമാണ്. എങ്ങനെയാണ് കേരളത്തിലെ ഒരു എംഎൽഎ ഇക്കാര്യം പറയുക. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ഇതുതന്നെ ആണോ സിപിഎം നിലപാടെന്നും എം ടി രമേശ് ചോദിച്ചു. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കെ ടി ജലീലിന്‍റെ സ്ഥാനം പാകിസ്ഥാനിലാണെന്നും ഈ നാട്ടിൽ ജീവിക്കാൻ യോഗ്യനല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും വിമര്‍ശിച്ചു. പാകിസ്ഥാൻ ചാരനെ പോലെയാണ് ജലീലിന്‍റെ വാക്കുകൾ. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ. നിയമ നടപടി നേരിടണമെന്നും ജലീല്‍ മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:'കെ ടി ജലീല്‍ ദില്ലിയില്‍ നിന്ന് നാട്ടിലേക്ക് പെട്ടെന്ന് മടങ്ങിയത് വീട്ടില്‍ നിന്ന് സന്ദേശം വന്നതുകൊണ്ട് '

ജലീൽ രാജ്യദ്രേഹ പ്രസ്താവന നടത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്നും ആവർത്തിച്ചു. ജലീലിനെതിരെ എബിവിപി ഇന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. അഖണ്ഡതയെയും ഐക്യത്തെയും ഹനിക്കുന്നതാണ് പോസ്റ്റെന്ന് പരാതിയിൽ പറയുന്നു. യുവമോർച്ചയും പരാതി നൽകാനൊരുങ്ങുകയാണ്. എല്ലാ സംസ്ഥാനത്തുംം പരാതി കൊടുത്ത് നിയമനനടപടിയിലേക്കാണ് സംഘടനകൾ നീങ്ങുന്നത്. 

Also Read: 'അർത്ഥം മനസിലാവാത്തവരോട് സഹതാപം'; ആസാദ് കാശ്മീരിൽ പ്രതികരണവുമായി കെ ടി ജലീൽ

ജലീലിന്റെ കശ്മീർ പരാമർശത്തിൽ രോഷാകുലനായി ഗവർണർ

''കെടി ജലീലിന്റെ കശ്മീർ പരാമർശം താൻ കണ്ടു. അത് വളരെ ദൗർഭാഗ്യകരമായി പോയി. അംഗീകരിക്കാനാവുന്നതല്ല. ഇത് വല്ലതും അറിഞ്ഞിട്ട് പറഞ്ഞിട്ടാണോ, അജ്ഞത കൊണ്ട് പറഞ്ഞതാണോയെന്ന് താൻ ആശ്ചര്യപ്പെട്ടുപോയി. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. 75ാമത്തേത് അല്ലെങ്കിലും ഈ പരാമർശം അംഗീകരിക്കാനാവില്ല. ഇത്രയും അപമാനകരമായ ഒരു പരാമർശത്തെ കുറിച്ച് നമ്മൾ വീണ്ടും വീണ്ടും ചർച്ച ചെയ്യരുത്. ഇത് അതിനുള്ള സമയമല്ല. എങ്കിലും ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണ് ആ പരാമർശം. ഇത് ആഘോഷത്തിന്റെ സമയമാണ്. ജലീലിന്റെ പ്രസ്താവന വളരെയധികം വേദനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അഭിമാന നിമിഷങ്ങളിൽ എങ്ങിനെയാണ് ഇതൊക്കെ പറയാൻ കഴിയുന്നത്.''- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.