സ്വർണ്ണക്കടത്ത് കേസിൽ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ. ജനകീയ പങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍: ബാറുടമകളുടെ സമരം പരിഹരിക്കാന്‍ ചർച്ച നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. വിഷയം പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിശ്ചയിക്കുമെന്നും ആ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു. തെറ്റായ സമീപനം നടത്തുന്നവരെ സിപിഎം സംരക്ഷിക്കില്ല. ജനകീയ പങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred