തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ അക്രമം നടത്തിയ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗ് എംഎ ബേബി. യുണിവേഴ്സിറ്റി കോളേജിൽ വേറെ സംഘടനകളെ പ്രവര്‍ത്തിക്കാൻ  അനുവദിക്കില്ലെന്നത് മുട്ടാളത്തമാണ്. സംഘടനാപരമായ വീഴ്ചകളിൽ തുടര്‍ നടപടി വേണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. 

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം അറിയുന്നവർ സംഘടനയുടെ നേതൃത്വത്തിൽ വരണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു. സംഘടനയ്ക്ക്  നാണക്കേടുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങളം അനുവദിച്ചു കൂടാ. എസ്എഫ്ഐ വേഷധാരികളായി വിരാജിക്കാൻ ആര്‍ക്കും അവസരമൊരുക്കരുതെന്നും സംഭവം അപലപിക്കണമെന്നും എംഎ ബേബി പറഞ്ഞു.