ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് എംഎ യൂസഫലി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും യൂസഫലി അനുശോചിച്ചു. 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യവസായി എം എ യൂസഫലി. ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് എംഎ യൂസഫലി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും യൂസഫലി അനുശോചിച്ചു. നിരവധി പേരാണ് ഉമ്മൻചാണ്ടിക്ക് അനുശോചനവുമായി രംഗത്തെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനും ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധി പേർ അനുശോചിച്ചു. ബാംഗ്ലൂരിൽ കോണ്‍ഗ്രസ് പ്രവർത്തകർ തടിച്ചു കൂടിയിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. 

'ഉമ്മൻചാണ്ടി സാറിനെ വിളിച്ച നേരത്ത് എന്നെ വിളിക്കാൻ മേലാരുന്നോ?' വിങ്ങിപ്പൊട്ടി, ഭിന്നശേഷിക്കാരനായ ശശികുമാർ

തിരുവനന്തപുരത്ത് മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. പൊതുദർശനത്തിന് ശേഷം കെപിസിസി ഓഫീസിൽ പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു. 

ഒറ്റ വരിയിലൊതുക്കുന്ന പ്രണയ ലേഖനങ്ങൾ; മറിയാമ്മയ്ക്കെഴുതിയ കത്തുകളെക്കുറിച്ച് ചെറുചിരിയോടെ ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയെ അനുസ്മിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വിട പറയൽ അതീവ ദുഃഖകരമാണെന്ന് പിണറായി പറഞ്ഞു. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

https://www.youtube.com/watch?v=Ko18SgceYX8