തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും മനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അ‍ഞ്ചു കോടി രൂപയുടെ സഹായം യൂസഫലി കൈമാറി. എംഎ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എംഎ നിഷാദ് അഞ്ച് കോടി രൂപയുടെ ഡിഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ലുലു റീജിണൽ  ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കോമേഷ്യൽ മാനേജർ സാദിക് കാസിം, ലുലു  ഗ്രൂപ്പ് മിഡീയ കോ- ഓർഡിനേറ്റർ എൻ.ബി.സ്വരാജ് എന്നിവരും സന്നിഹിതരായിരുന്നു.