Asianet News MalayalamAsianet News Malayalam

മധുകൊലക്കേസ് വിചാരണ: വീഡിയോ ഫയൽ കോപ്പി ചെയ്ത് പൊലീസുകാരൻ, ശാസിച്ച് കോടതി

കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇനി മുതൽ ഐടി സെല്ലിൽ നിന്നും ആളെ എത്തിച്ച ശേഷം മാത്രം ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു.

madhu murder case trial
Author
First Published Sep 30, 2022, 4:33 PM IST

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൻ്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ.  കേസിലെ 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹ‍ര്‍ജി പരിഗണിക്കുമ്പോഴാണ് അസാധാരണ സംഭവങ്ങൾ കോടതിയിൽ അരങ്ങേറിയത്. 

സുനിൽ കുമാർ ഉൾപ്പെട്ട ആനവായൂരിലും പൊന്നിയമ്മാൾ ഗുരുകുലത്തിലേയും  സിസിടിവി ദൃശ്യങ്ങൾ  പ്രദർശിപ്പിക്കാൻ സുനിലിൻ്റെ വക്കീൽ ഇന്ന് കോടതിയിൽ അനുമതി തേടിയിരുന്നു. അനുമതി കിട്ടിയതോടെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥൻ ഇത് ലാപ്പ്ടോപ്പിലേക്ക് കോപ്പി ചെയ്ത ശേഷം ആണ് ദൃശ്യങ്ങൾ പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചത്. ഇത് സുനിലിൻ്റെ വക്കീൽ ചോദ്യം ചെയ്തു. 

ഇതോടെ കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇനി മുതൽ ഐടി സെല്ലിൽ നിന്നും ആളെ എത്തിച്ച ശേഷം മാത്രം ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു. സുനിലിന് എതിരെ നടപടി വേണമെന്ന ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. 

സ്വന്തം ദൃശ്യം കോടതിയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൾ ലത്തീഫിനോട് ഇന്ന് പാസ്പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം കോടതിയിൽ ഹാജരാവാൻ നിര്‍ദേശിച്ചിരുന്നു. സാക്ഷി രാവിലെ കോടതിയിൽ എത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി നാളത്തേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും. 

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നലെ നാലു സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. കേസിൽ 86 മുതൽ 89 വെരയുള്ള സാക്ഷികളാണ്  മണ്ണാർക്കാട് എസ്.സി- എസ്.ടി വിചാരണക്കോടതിയാണ് സാക്ഷികളെ വിസ്തരിച്ചത്. 87-ാം സാക്ഷി ഡോ.കെ.കെ.ശിവദാസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച്  
ഒരിക്കൽ മധുവിനെ ചികിത്സ ഡോക്ടറാണ്. മധുവിന് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്ന കാര്യം അദ്ദേഹം കോടതിയിലും ആവര്‍ത്തിച്ചു. മധുവിൻ്റെ മരണം സ്ഥിരീകരിച്ച ഡോക്ടർ ലീമ ഫ്രാൻസിസിനേയും ഇന്നലെ വിസ്തരിച്ചു. 

Follow Us:
Download App:
  • android
  • ios