കോട്ടയം സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി തൃശ്ശൂരിലുണ്ടെന്ന് വ്യക്തമായത് 

വൈക്കം: മദ്രസ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഏലൂർക്കര മുപ്പത്തടം അട്ടച്ചിറ യൂസുഫാണ്​​​ പിടിയിലായത്. 63 കാരനായ ഇയാൾക്കെതിരെ എട്ട് വയസ് മാത്രമുള്ള പെൺകുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. വെള്ളിയാഴ്​ച രാത്രി 12ന്​ തൃശൂർ ജില്ലയിലെ പള്ളിയിൽ നിന്നാണ്​ ഇയാളെ പിടികൂടിയത്​.

രണ്ടു വർഷമായി ഇയാൾ മദ്​റസയിൽ ജോലി ചെയ്​തുവരികയായിരുന്നു. പെൺകുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടർന്ന് മാതാവ് വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് പ്രതിയെ പള്ളിയിൽ നിന്ന് പുറത്താക്കി. ഒളിവിൽ പോയ പ്രതി വിവിധ പള്ളികളിൽ മതപ്രഭാഷണം നടത്തിവരുന്നതിനിടെ അറസ്റ്റിലാവുകയായിരുന്നു.

തലയോലപ്പറമ്പ് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി തൃശ്ശൂരിലുണ്ടെന്ന് വ്യക്തമായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. 

പോക്​സോ നിയമപ്രകാരം കേസെടുത്തു. തലയോലപ്പറമ്പ്​ എസ്​.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ്​ ഓഫിസർമാരായ ശ്രീജോബ്​, വിനോദ്​, വനിത സിവിൽ പൊലീസ്​ ഓഫിസർ ഷിംല എന്നിവരാണ്​ പ്രതിയെ പിടികൂടിയത്​.