തിരുവനന്തപുരം: വർക്കലയിൽ കോൺട്രാക്ടറും കുടുംബവും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം സ്വദേശി അശോക് കുമാറാണ് അറസ്റ്റിലായത്. 

മരിച്ച ശ്രീകുമാര്‍ ഏറ്റെടുക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ജോലികൾ സബ്കൊണ്ട്രാക്ട് ആയി അശോക് കുമാറിനായിരുന്നു നൽകിയിരുന്നത്. എന്നാൽ അശോക് കുമാർ ജോലി തുടങ്ങാതിരുന്നതാണ് ശ്രീകുമാറിന് കനത്ത സാന്പത്തിക ബാധ്യത ഉണ്ടാക്കിയത്. ആത്മഹത്യാകുറിപ്പിൽ അശോക് കുമാറിന്റെ പേര് എഴുതുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ശ്രീകുമാറിന്റെയും അശോക്‌കുമാറിന്റെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളും പൊലീസ്  പരിശോധിച്ചു.