ഇലക്ട്രിക്കല്‍ ശ്മശാനത്തില്‍ ദിവസം അഞ്ച് മുതല്‍ ആറ് മൃതദേഹം വരെയാണ് സംസ്‌കരിക്കുന്നത്. കൂടുതലായി മൃതദേഹം എത്തിച്ചാല്‍ അവ വെസ്റ്റ് ഹില്‍ ശ്മശാനത്തിലേക്കാണ് സംസ്‌കാരത്തിനായി കൊണ്ടു പോകുന്നത്. 

കോഴിക്കോട്: ജില്ലയിലെ മാവൂര്‍ റോഡ് ശ്മശാനം അറ്റകുറ്റപ്പണിയില്‍. പരമ്പരാഗത രീതിയില്‍ സംസ്‌കാരം നടത്തുന്ന ശ്മശാനമാണ് അറ്റകുറ്റപണികള്‍ക്കായി അടച്ചത്. നിലവില്‍ ഇലക്ട്രിക്കല്‍ ശ്മശാനം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ട് രണ്ട് മാസമായി. ജില്ലയില്‍ കൊവിഡ് മരണം ദിനംപ്രതി കൂടുമ്പോഴും ശ്മശാനത്തിന്റെ അറ്റകുറ്റപണി എന്ന് തീരുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ക്ക് വ്യക്തതതയില്ല. 

ഇവിടെയുള്ള ഇലക്ട്രിക്കല്‍ ശ്മശാനത്തില്‍ ദിവസം അഞ്ച് മുതല്‍ ആറ് മൃതദേഹം വരെയാണ് സംസ്‌കരിക്കുന്നത്. കൂടുതലായി മൃതദേഹം എത്തിച്ചാല്‍ അവ വെസ്റ്റ് ഹില്‍ ശ്മശാനത്തിലേക്കാണ് സംസ്‌കാരത്തിനായി കൊണ്ടു പോകുന്നത്. കൊവിഡ് ബാധിച്ച് മരിച്ചവരുടേതല്ലാത്ത മൃതദേഹം പുതിയപാലം ശ്മശാനത്തിലേക്കും. വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ദിവസേന പതിനഞ്ച് മുതല്‍ പതിനേഴ് വരെ മൃതദേഹം സംസ്‌കരിക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ ശ്മശാനത്തിന്റെ അറ്റകുറ്റപണി നീളാനാണ് സാധ്യത. സാധാരണ നഗര പരിധിയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിക്കുന്നത് മാവൂര്‍ റോഡ് ശ്മശാനത്തിലേക്കാണ്. പ്രതിസന്ധി കാലത്ത് ശ്മശാനം ഉപയോഗിക്കാന്‍ കഴിയാത്തതത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona