കാനഡ തങ്ങളുടെ കുടിയേറ്റ, വിസ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങളിൽ പാസ്‌പോർട്ട് ഫീസ് വർദ്ധന, സൂപ്പർ വിസ നിയമങ്ങളിലെ ഇളവുകൾ, കുടിയേറ്റ തീരുമാനങ്ങളിൽ പ്രവിശ്യകൾക്ക് കൂടുതൽ അധികാരം എന്നിവ ഉൾപ്പെടുന്നു. 

ദില്ലി: കുടിയേറ്റ നിയമങ്ങളിൽ വ്യാപക മാറ്റം വരുത്തി കാനഡ. 2026 ഏപ്രിൽ മുതൽ, കാനഡ പൗരന്മാരെയും സ്ഥിര താമസക്കാരെയും വിസ അപേക്ഷകളെയും ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് അവതരിപ്പിച്ചത്. പാസ്‌പോർട്ട് ഫീസ് വർധനവാണ് ഏറ്റവും പ്രധാനപ്പെട്ടത്. 10 വർഷത്തെ പാസ്‌പോർട്ടിന് ഇപ്പോൾ 163.50 കനേഡിയർ ഡോളർ ഈടാക്കും. നേരത്തെ 160 ഡോളറായിരുന്നു. അതേസമയം 5 വർഷത്തെ മുതിർന്നവരുടെ പാസ്‌പോർട്ടിന് 122.50 ഡോളറാണ് ചാർജ്. ഇതോടൊപ്പം, പൗരത്വ ഫീസും നേരിയ തോതിൽ വർദ്ധിച്ചു. പൗരത്വത്തിനുള്ള അവകാശ ഫീസ് ഇപ്പോൾ 123 കനേഡിയർ ഡോളറാക്കി. പാസ്‌പോർട്ട് അപേക്ഷകൾക്ക് 30 ദിവസത്തെ പ്രോസസ്സിംഗ് ഗ്യാരണ്ടിയും അവതരിപ്പിച്ചു. ഈ സമയപരിധിക്കുള്ളിൽ അപേക്ഷകൾ പ്രോസസ്സ് ചെയ്തില്ലെങ്കിൽ, അപേക്ഷകർക്ക് അവരുടെ ഫീസിന്റെ മുഴുവൻ റീഫണ്ടും ലഭിക്കും. ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷകൾ നൽകുന്നവർക്ക് മാത്രമേ ഈ ഗ്യാരണ്ടി ബാധകമാകൂ.

Add Asianetnews as a Preferred SourcegooglePreferred

സൂപ്പർ വിസ നിയമങ്ങളിലും ഇപ്പോൾ ഇളവ് വരുത്തി. രണ്ട് വർഷങ്ങളിലെ വരുമാനം അം​ഗീകരിക്കപ്പെട്ടാൽ സ്പോൺസർമാർക്ക് യോഗ്യത നേടാനാകും. കൂടാതെ സന്ദർശക വിസക്കാരുടെ മാതാപിതാക്കളുടെയോ മുത്തശ്ശിയുടെയോ വരുമാനവും ചേർക്കാം. സൂപ്പർ വിസ മാതാപിതാക്കൾക്കും മുത്തശ്ശിമാർക്കും ഓരോ സന്ദർശനത്തിനും അഞ്ച് വർഷം വരെ കാനഡയിൽ താമസിക്കാൻ അനുവാദം നൽകും.

അപേക്ഷകർക്ക് പ്രാദേശികമായി താമസിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും സാമ്പത്തികമായി സ്ഥിരതാമസമാക്കാൻ കഴിയുമോ എന്നും വിലയിരുത്തുന്നതിൽ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും കൂടുതൽ അധികാരം നൽകി. ഫെഡറൽ ഓഫീസർമാർ ഇനി സ്വതന്ത്രമായി വിലയിരുത്തില്ല. ഈ മാറ്റം കുടിയേറ്റ തീരുമാനങ്ങളിൽ പ്രവിശ്യകൾക്ക് കൂടുതൽ സ്വയംഭരണം നൽകും. 

സ്ഥിര താമസം നേടിയതിന് ശേഷം ആറ് വർഷം വരെ ഫെഡറൽ ഫണ്ട് ചെയ്ത സെറ്റിൽമെന്റ് സേവനങ്ങൾക്ക് ഇപ്പോൾ സാമ്പത്തിക കുടിയേറ്റക്കാർക്ക് അർഹതയുണ്ടായിരിക്കും. എന്നിരുന്നാലും, 2027 ഏപ്രിൽ മുതൽ ഈ സമയപരിധി അഞ്ച് വർഷമായി കുറയും. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ ഗ്രാമീണ തൊഴിലുടമകൾക്ക് കൂടുതൽ ഇളവ് അനുവദിച്ചു. തൊഴിൽ ശക്തിയുടെ 15% വരെ വിദേശ തൊഴിലാളികളായി നിയമിക്കാൻ കഴിയും. നേരത്തെ ഇത് 10 ശതമാനമായിരുന്നു. സസ്‌കാച്ചെവൻ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാം (SINP) പ്രകാരമുള്ള അപേക്ഷകർക്ക് തൊഴിലാളി ഇമിഗ്രേഷൻ സ്ട്രീമുകളിലുമുള്ള അപേക്ഷാ ഫീസ് 500 ഡോളർ ആയിരിക്കും.