Asianet News MalayalamAsianet News Malayalam

കോടതി നിർദ്ദേശ പ്രകാരം നടപടി: സംവിധായകൻ മേജർ രവിക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു

പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്‌ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു

Major ravi booked on cheating case with non bailable offence
Author
First Published Aug 16, 2024, 8:27 PM IST | Last Updated Aug 16, 2024, 8:28 PM IST

തൃശ്ശൂർ: സംവിധായകൻ മേജർ രവിയ്ക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. ധനകാര്യ സ്‌ഥാപനത്തെ പറ്റിച്ചെന്ന പരാതിയിൽ വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരെ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാണ് ധനകാര്യ സ്ഥാപനത്തിൻ്റെ പരാതി. മേജർ രവിയുടെ തണ്ടർഫോഴ്‌സ് സ്‌ഥാപനത്തിൻ്റെ സഹഉടമകളും കേസിൽ പ്രതികളാണ്. പരാതിയിൽ നടപടി ആവശ്യപ്പെട്ട് ധനകാര്യ സ്‌ഥാപനം നേരത്തെ ഇരിങ്ങാലക്കുട കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios