Asianet News MalayalamAsianet News Malayalam

മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കില്ല: പാലക്കാടിന് ആശ്വാസം

പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. 

Malampuzha Dam will not be opened soon
Author
Palakkad, First Published Aug 10, 2019, 3:38 PM IST

പാലക്കാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. Malampuzha Dam will not be opened soon

മലമ്പുഴ അണക്കെട്ട് തൽക്കാലം തുറക്കേണ്ടി വരില്ലെന്ന് മന്ത്രിമാരുടെയും കളക്ടറുടേയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. 110 മീറ്റർ വെള്ളമാണ് ഇന്ന് അണക്കെട്ടിൽ ഉള്ളത് . 112 മീറ്റർ ആയാൽ മാത്രമേ അണക്കെട്ട്  തുറക്കേണ്ടതുള്ളു എന്നാണ് വിലയിരുത്തൽMalampuzha Dam will not be opened soon

അതേസമയം പാലക്കാട് ജില്ലയിലാകെ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അട്ടപ്പാടി പോലുള്ള പ്രദേശങ്ങൾ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. നഗരപ്രദേശങ്ങളിൽ പോലും വെള്ളം കയറി . ഭാരതപ്പുഴ നിറഞ്ഞൊഴുകുകയാണ്. നൂറുകണക്കിന് ഏക്കറിൽ കൃഷി നശിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios