Asianet News MalayalamAsianet News Malayalam

'രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നരേന്ദ്ര മോദി സർക്കാരിന്‍റെ കേരളത്തോടുള്ള കരുതല്‍'; ആശംസകളുമായി ഓർത്തഡോക്സ് സഭ

മതേതരത്വമാണ് ഭാരതത്തിന്‍റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ പുതിയ സർക്കാരിന് കഴിയുമെന്ന് സഭ ഉറച്ചു വിശ്വസിക്കുന്നു.

Malankara Orthodox Church congratulates BJP-led Narendra Modi government
Author
First Published Jun 11, 2024, 5:04 PM IST

കോട്ടയം: മൂന്നാം വട്ടവും അധികാരത്തിലേറിയ ബിജെപി നേത്യത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിച്ച് മലങ്കര ഓർത്തഡോക്സ് സഭ. മതേതരത്വവും അഖണ്ഡതയും പരിപാലിക്കുന്നതിനൊപ്പം രാജ്യത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടേ എന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ആശംസിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാനും അവരുടെ ക്ഷേമം ഉറപ്പ് വരുത്താനും കഴിയുന്നവരുമാണ് യഥാർത്ഥ ഭരണാധികാരി.

മതേതരത്വമാണ് ഭാരതത്തിന്‍റെ മുഖമുദ്ര. അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ പുതിയ സർക്കാരിന് കഴിയുമെന്ന് സഭ ഉറച്ചു വിശ്വസിക്കുന്നു. മണിപ്പുരിൽ നടന്നത് പോലെയുള്ള കറുത്ത ദിനങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ചെയ്യുമെന്ന് പ്രത്യാശിക്കാം.

സുരേഷ് ഗോപി ,ജോർജ് കുര്യൻ എന്നിവരെ കേന്ദ്ര മന്ത്രിസഭയിലെടുത്തത് നരേന്ദ്ര മോദി സർക്കാരിന് കേരളത്തോടുള്ള കരുതലായാണ് മലങ്കര ഓർത്തഡോക്‌സ് സഭ കാണുന്നത്. മോദി സർക്കാരിന്‍റെ ആദ്യ ഉത്തരവ് കാർഷിക ക്ഷേമത്തിന് വേണ്ടിയിട്ടുള്ളതാണെന്നത് രാജ്യത്തെ ഭൂരിഭാഗം വരുന്ന കർഷക ജനതയ്ക്കുള്ള അംഗീകാരമാണ്. ലോക രാജ്യങ്ങളുടെ നെറുകയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്താൻ നരേന്ദ്ര മോദി സർക്കാരിന് കഴിയട്ടേയെന്ന് ആശംസിക്കുന്നുവെന്നും സഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. 

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

അടിവസ്ത്രത്തിലും ബാഗിലുമായി ഒളിപ്പിച്ചിരുന്നത് 32.79 കിലോ സ്വർണം, വില 19.15 കോടി; രണ്ട് വനിതകൾ അറസ്റ്റിൽ

ഒറ്റ രൂപ കൊടുക്കല്ലേ..! കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന തട്ടിപ്പ്; പൊലീസിന്‍റെ മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios