കോട്ടയം: സംസ്ഥാനത്തെ കോളേജുകളിൽ കോളേജുകളിൽ നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. സീറ്റുകൾ അമ്പത് ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. 

കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കാനാവാത്ത അവസ്ഥ കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കായി സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പാരാ മെഡിക്കൽ തൊഴിലവസരങ്ങൾ വര്‍ദ്ധിച്ച് വരുന്നത് കണക്കിലെടുത്ത് അതിന്‍റെ ഗുണം കേരളത്തിലെ വിദ്യാര്‍ത്ഥികൾക്ക് കിട്ടും വിധം സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ബിജു ഉമ്മൻ ആവശ്യപ്പെടുന്നത്.