മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 322 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് കൊവിഡ് ബാധിച്ചത്... 

മലപ്പുറം: മലപ്പുറത്ത് രോഗികളുടെ എണ്ണം കൂടി വരുന്നതിനിടെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം 300 കടന്നു. 322 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് കൊവിഡ് ബാധിച്ചത്. 322 പേരില്‍ 297 പേര്‍ക്കും കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.