പെൻഷൻ പ്രായം 60 ആയി ഉയർത്തണം. മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുത്. ഹയർസെക്കൻഡറി വരെ ഇംഗ്ലിഷ് മീഡിയമാക്കണം.
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. പുതിയ സർക്കാർ വരുമ്പോൾ ഇക്കാര്യം പരിഗണിക്കാൻ ആഗ്രഹിക്കുന്നതായി സബ് കളക്ടർ ഫേസ് ബുക്കിൽ കുറിച്ചു. ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണണം. പെൻഷൻ പ്രായം 60 ആയി ഉയർത്തണം. മലയാളം മീഡിയം എന്ന രീതി എൽപി തലത്തിന് അപ്പുറത്തേക്കു കൊണ്ടുപോകരുത്. ഹയർസെക്കൻഡറി വരെ ഇംഗ്ലിഷ് മീഡിയമാക്കണം. എ പ്ലസ് ഉദാരവൽക്കരണം അവസാനിപ്പിക്കണം. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും സബ് കളക്ടർ പറഞ്ഞു.

ദിലീപ്.കെ.കൈനിക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഇനിയിപ്പോൾ 2029 വരെ ഇലക്ഷൻ ഇല്ലാത്ത 3 വർഷങ്ങൾ ആണ് കേരളത്തിൽ വരാൻ പോകുന്നത്. പല കോണുകളിൽ നിന്നും short-term എതിർപ്പുണ്ടാകാൻ സാധ്യതയുള്ള, എന്നാൽ കേരള സമൂഹത്തിന് അത്യന്താപേക്ഷിതവും ഗുണകരവുമായ കുറച്ച് reforms കൊണ്ട് വരാൻ പറ്റിയ അവസരമാണ് പുതിയ സർക്കാരിന്. എൻ്റെ ഒരു wishlist പറഞ്ഞാൽ:
1) പെൻഷൻ പ്രായം ഉയർത്തുക. We are a society with very good health indicators and high life expectancy. 56 വയസ്സിൽ പിരിച്ച് വിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണ്. 60 ആണ് ideal, ഒരു 58 എങ്കിലും ആക്കാൻ സാധിച്ചാൽ would be a great rationalization of Govt HR.
2) മലപ്പുറം ജില്ല വിഭജിക്കുക, and maybe other big districts too. ഒരു 7 നിയമസഭാ മണ്ഡലങ്ങൾ (ഒരു ലോക്സഭാ മണ്ഡലം) ആണ് ഒരു ജില്ലയുടെ ideal size എൻ്റെ വ്യക്തിപരമായ അഭിപ്രായത്തിൽ. സാമ്പത്തിക ചെലവുള്ള സംഗതിയാണ്, but the consequent improvements in administrative ease and public convenience (especially access to public/Govt services) makes it a very worthwhile investment.
3) നൈറ്റ്ലൈഫ് പ്രോത്സാഹിപ്പിക്കുക. Would be hugely beneficial to attract tourists as well as service sector investments.
4) മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു LP തലത്തിന് അപ്പുറം കൊണ്ട് പോവാതിരിക്കുക. UP, HS, HSS തലങ്ങൾ സാർവത്രികമായി ഇംഗ്ലീഷ് മീഡിയം ആക്കുക. We don't want to create new class differences on top of the existing ones.
5) സ്കൂളുകളിലെ മാർക്കിങ് ആൻഡ് ഗ്രേഡിംഗ് സംവിധാനം ശാസ്ത്രീയമായി പരിഷ്കരിക്കുക. A+ ഉദാരവൽക്കരണം അവസാനിപ്പിച്ച് ഗ്രേഡിംഗ് കുട്ടികളുടെ അക്കാദമിക് പെർഫോമൻസ് നിലവാരം തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ ചെയ്യുക. Unconditional all-pass സംവിധാനം കുട്ടികൾക്ക് basic learning outcomes ഉറപ്പ് വരുത്തുന്ന രീതിയിൽ പുനഃപരിശോധന നടത്തുക.
നിലവിലെ wishlist ഇത്രയുമാണ്, feel free to add yours or opine on mine
