മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്‍ഡിഎഫ് സ്ഥാനാർത്ഥി   സഹീറബാനു ( 50 )അന്തരിച്ചു. തലക്കാട് ഗ്രാമ പഞ്ചായത്ത്  15 വാര്‍ഡിലെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. വാഹനാപടത്തില്‍ പരിക്ക് പറ്റി കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമാണ്.