ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 

മലപ്പുറം: മലപ്പുറം മഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിലെ ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. ഹെഡ് ക്ലർക്ക് ആയ കണ്ണൂർ സ്വദേശി പി.വി ബിജുവിനെയാണ് മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു 3500 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.