Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

തൃശ്ശുരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിംഗ് ജീവനക്കാരനിൽ നിന്നാണ് രോഗപ്പകർച്ചയുണ്ടായത്. മറ്റ് അസുഖങ്ങളെ തുടർന്ന് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

malappuram native died of covid
Author
Malappuram, First Published Aug 1, 2020, 11:17 AM IST

മലപ്പുറം: സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് നാല് കൊവിഡ് മരണങ്ങള്‍. പെരുവള്ളൂർ സ്വദേശി  കോയാമു (82), ഓങ്ങല്ലൂര്‍ സ്വദേശി കോരന്‍ (80), എസ്ഐ അജിതന്‍, ആലുങ്കല്‍ ദേവസ്യ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശുരിലെ ഒരു ചടങ്ങിനെത്തിയ കോരന് കാറ്ററിംഗ് ജീവനക്കാരനിൽ നിന്നാണ് രോഗപ്പകർച്ചയുണ്ടായത്. മറ്റ് അസുഖങ്ങളെ തുടർന്ന് മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ നാല് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. 

മഞ്ചേരി മെഡിക്കൽ കോളേജില്‍ രാവിലെ 10.30 ന് ആയിരുന്നു കോയാമുവിന്‍റെ മരണം. ഇദ്ദേഹത്തിന്‍റെ ഭാര്യയും മക്കളും അടക്കം പത്ത് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്സ് രോഗിയായിരുന്നു കോയാമു. ഇടുക്കിയില്‍ മരിച്ച സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതനും എറണാകുളത്ത് ഇന്നലെ മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ദേവസ്യയുടെ മരണം. 

Read More: കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു


 

Follow Us:
Download App:
  • android
  • ios