സിഎഎ വിഷയത്തിൽ മുസ്ലിം മേഖലകളിൽ ബിജെപി നേതൃത്വം മതിയായ വിശദീകരണം നൽകിയില്ലെന്നും ഈ വിവാദം ഒഴിവാക്കാമായിരുന്നു എന്നും സലാം പറഞ്ഞു. 

മലപ്പുറം: കേരളാ സ്റ്റോറി സിനിമ വിവാദത്തില്‍ ബിജെപി നിലപാടിനെതിരെ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി എം. അബ്ദുള്‍ സലാം. ഈ വിവാദം ഏറ്റവുമധികം ബാധിക്കുക തന്നെയാണെന്ന് സലാം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. അയോധ്യ, ​ഗ്യാൻവാപി, സിഎഎ വിഷയങ്ങൾ ഒരുപാട് കത്തിച്ചതാണ്. ഇപ്പോള്‍ കേരളാ സ്റ്റോറിയാണ് കത്തിക്കുന്നത്. ഇതെല്ലാം കത്തിച്ച ചൂടിൽ വെന്തുകരിയുന്നത് താനാണെന്നും സലാം കൂട്ടിച്ചേർത്തു.

സിഎഎ വിഷയത്തിൽ മുസ്ലിം മേഖലകളിൽ ബിജെപി നേതൃത്വം മതിയായ വിശദീകരണം നൽകിയില്ലെന്നും ഈ വിവാദം ഒഴിവാക്കാമായിരുന്നു എന്നും സലാം പറഞ്ഞു. ക്രിസ്മസിന് ക്രൈസ്തവരുടെ വീട്ടില്‍ പോയ ബിജെപി നേതാക്കള്‍ ഈദിന് മുസ്ലീം ഭവനങ്ങളിലും പോകണമായിരുന്നു. ക്രിസ്മസിന് പോകാമെങ്കില്‍ ഈദിനും പോകാമല്ലോ എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവേ സലാം ചൂണ്ടിക്കാണിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്