തിരുവനന്തപുരത്ത് നെടുമങ്ങാട് അരുവിക്കര യിൽ നവവധു ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു. അരുവിക്കര സ്വദേശി അക്ഷയ് രാജിന്‍റെ ഭാര്യ രേഷ്മയാണ് മരിച്ചത്. വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം.
Malayalam News Highlights : ഓണക്കിറ്റ് പ്രതിസന്ധി തുടരുന്നു; ഇ-പോസ് മെഷീൻ തകരാർ

കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ - പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായി. രാവിലെ എട്ടുമണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി.
നവവധു ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തു
'ശിവശക്തി' വിവാദം വേണ്ടെന്ന് എസ് സോമനാഥ്
ഇന്ത്യ ചന്ദ്രനിൽ ലാൻഡ് ചെയ്ത സ്ഥലത്തിന് ശിവശക്തി പോയന്‍റ് എന്ന പേര് നൽകിയതിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് എസ് സോമനാഥ്. പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും പേരിട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനങ്ങൾ വ്യക്തിപരമായ കാര്യം ആണെന്നും അതും ശാസ്ത്രവും കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ് സോമനാഥ് തിരുവനന്തപുരത്ത്
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് തിരുവനന്തപുരം വെങ്ങാനൂർ പൗർണ്ണമിക്കാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തി. ശാസ്ത്രവും വിശ്വാസവും രണ്ടാണെന്നും ക്ഷേത്ര ദർശനം വ്യക്തിപരമായ കാര്യമാണെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു. ചന്ദ്രയാൻ മൂന്നിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ കിട്ടിയെന്നും ശിവശക്തി പോയന്റ് എന്ന് പേരിട്ടതിൽ വിവാദമാക്കേണ്ട കാര്യമില്ലെന്നും എസ്. സോമനാഥ് പറഞ്ഞു.
ഗാന്ധി പ്രതിമ തകർത്ത നിലയിൽ
കൊല്ലം ചടയമംഗലത്ത് ഗാന്ധി പ്രതിമ തകർത്ത നിലയിൽ. ഇന്ന് പുലർച്ചെയാണ് പ്രതിമ നിലത്ത് വീണ നിലയിൽ കാണുന്നത്. ചടയമംഗലം ജങ്ഷനിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്.
8 ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. കൊല്ലത്ത് ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാകാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 34ഡിഗ്രി സെല്‍ഷ്യസ് വരെയാകാം.
ഓണക്കിറ്റ് പ്രതിസന്ധി തുടരുന്നു
കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ - പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായി. രാവിലെ എട്ടുമണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി. ഓ ടി പി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്നം പരിഹരിച്ചു.