തിരുവനന്തപുരം മാറനല്ലൂരിൽ ആസിഡ് ആക്രമണക്കേസിലെ പ്രതി സജികുമാര്‍ ആത്മഹത്യ ചെയ്ത സംഭവം സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും. കാട്ടാക്കട മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുക. കാട്ടാക്കട മണ്ഡലം സെക്രട്ടറിയോട് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. Read More
Live News Malayalam: കൊച്ചി നഗരത്തിൽ പലയിടത്തും ഇന്ന് കുടിവെള്ളം മുടങ്ങും

കൊച്ചി തമ്മനത്തിനടുത്ത് കുടിവെള്ള വിതരണ പൈപ്പിലുണ്ടായ പൊട്ടൽ പരിഹരിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു. ആലുവയിൽ നിന്ന് തമ്മനത്തേക്കുള്ള പ്രധാന പൈപ്പിലാണ് ഇന്നലെ വൈകീട്ട് പൊട്ടലുണ്ടായത്. നിലവിൽ കോർപ്പറേഷന് കീഴിലെ 17 വാർഡുകളിലേക്കും ചേരാനെല്ലൂർ പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.
സജികുമാറിന്‍റെ ആത്മഹത്യ സിപിഐ ജില്ലാ നേതൃത്വം അന്വേഷിക്കും
പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും
മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആൻസൺ റോയിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം. Read More
മൃതദേഹം കണ്ടെത്താനാകാതെ പൊലീസ്
പത്തനംതിട്ട പരുത്തിപ്പാറയിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കൊരുങ്ങി പൊലീസ്. അറസ്റ്റിലായ ഭാര്യ അഫ്സാന, താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും മൃതദേഹം എവിടെ എന്ന കാര്യത്തിൽ പൊലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നൽകിയത്. ഇവർ താമസിച്ച വാടക വീട്ടിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. Read More
സര്‍ക്കാര്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം; മന്ത്രി ഇടപെട്ടതായി വിവരാവകാശ രേഖ
സർക്കാർ ആർട്സ് ആന്‍റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന പട്ടികയിൽ, അയോഗ്യരായവരെ ഉൾപ്പെടുത്താൻ വഴിവച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. Read More
സ്ത്രീകളെ നഗ്നരാക്കി വീഡിയോ എടുത്ത യുവാവിനെ തിരിച്ചറിഞ്ഞു
ണിപ്പൂരിൽ സ്ത്രീകളുടെ നഗ്ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. Read More
കുടിവെള്ളം മുട്ടി കൊച്ചി
കൊച്ചി തമ്മനത്തിനടുത്ത് കുടിവെള്ള വിതരണ പൈപ്പിലുണ്ടായ പൊട്ടൽ പരിഹരിക്കാനുള്ള ജോലികൾ പുരോഗമിക്കുന്നു. ആലുവയിൽ നിന്ന് തമ്മനത്തേക്കുള്ള പ്രധാന പൈപ്പിലാണ് ഇന്നലെ വൈകീട്ട് പൊട്ടലുണ്ടായത്. നിലവിൽ കോർപ്പറേഷന് കീഴിലെ 17 വാർഡുകളിലേക്കും ചേരാനെല്ലൂർ പഞ്ചായത്തിലേക്കുമുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.