08:34 AM (IST) Dec 28

വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം വർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. Read More 

08:34 AM (IST) Dec 28

ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ ആണ് പീഡിപ്പിച്ചത്. ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേർ പൊലീസിന്‍റെ പിടിയിലായി. Read More 

08:33 AM (IST) Dec 28

ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചിറ്റ്

സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. Read More 

08:31 AM (IST) Dec 28

ബഫർസോണ്‍: സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും

സീറോ ബഫർ സോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ് സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. പക്ഷെ പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ ഭൂപടത്തിലും അപാകതകൾ ഉണ്ടെന്നാണ് ഇന്നലെ ചേർന്ന വിദഗ്ധ സമിതി യോഗം വിലയിരുത്തിയത്. Read More 

08:28 AM (IST) Dec 28

കെ സുധാകരനെതിരായ പരാതികളില്‍ ഹൈക്കമാന്‍ഡ് നിലപാട് കാക്കുന്നു

കെ സുധാകരനെതിരായ പരാതികളിൽ ഹൈക്കമാന്‍ഡ് നിലപാട് കാത്ത് എതിർ ചേരി. അനാരോഗ്യ പ്രശ്‍നം ഉയർത്തിയാണ് കെ സി വിഭാഗത്തിന്റെയും എം പിമാരുടെയും നീക്കങ്ങൾ. എ ഐ ഗ്രൂപ്പുകൾ വിഷയത്തിൽ ഇത് വരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. സുധാകരനെ മാറ്റിയാൽ സാമുദായിക സമവാക്യങ്ങൾ അനുസരിച്ച് പകരക്കാരനെ കണ്ടെത്താൻ ആകാത്തതാണ് എഐസിസി നേതൃത്വത്തിന്റ പ്രശ്‍നം. Read More

08:27 AM (IST) Dec 28

ഇപിക്കെതിരായ പരാതി ഇന്ന് പിബി ചർച്ച ചെയ്തേക്കും

ഇപി ജയരാജനെതിരായ ആരോപണം ദില്ലിയിൽ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോയോഗത്തിൽ ഇന്ന് ഉയർന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാൽ ചർച്ച ചെയ്യാമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്. സംസ്ഥാന സെക്രട്ടറിയിൽ നിന്നും വിശദാംശങ്ങൾ തേടും.