10:05 AM (IST) Jun 02

നാലു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തില്‍ കേസ്

മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാലു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് എടുത്തു.ബന്ധുക്കളുടെ പരാതിയിലാണ് കേസ് . ആസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത് .ഇന്നലെയാണ് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത് .വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം .ചികിത്സ പിഴവ് ആരോപിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്.

10:04 AM (IST) Jun 02

ചികിത്സയിലുള്ള ഓട്ടോ ഡ്രൈവർ മരിച്ചു

കോഴിക്കോട്ട് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഓട്ടോ ഡ്രൈവർ മരിച്ചു.മാവൂർ പാറമ്മൽ പാലശ്ശേരി അബ്ദുല്ലത്തീഫ് (50)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മാവൂർ സൗത്ത് അരയന്‍ങ്കോട് വെച്ച് ഓട്ടോ അപകടത്തിൽപ്പെട്ടത്.

10:04 AM (IST) Jun 02

ലോറി ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് എലത്തൂരിൽ സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്നു പൊയിൽക്കാവ് സ്വദേശി ഷിൽജ ലോറിയുടെ ചക്രം കേറി മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്.അശ്രദ്ധ മൂലം മരണത്തിന് കാരണമാക്കിയെന്ന ഐപിസി 304 എ പ്രകാരമാണ് ഇയാള്‍ക്കെതിരെ എലത്തൂര്‍ പൊലീസ് കേസ്സ് എടുത്തത്

10:04 AM (IST) Jun 02

പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു

ഇരിങ്ങാലക്കുട എടക്കുളത്ത് പേരക്കുട്ടി മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ചു. എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെ യാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്. രാത്രിയായിരുന്നു സംഭവം. വീട്ടിലെ വളർത്തു പൂച്ചയെ കാണാത്തിൻ്റെ തർക്കമാണ് സംഭവത്തിന് കാരണം . തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെക്കും മാറ്റി

07:53 AM (IST) Jun 02

സിക്കിമിൽ എസ് കെ എം മുന്നേറ്റം

സിക്കിമിൽ എസ് കെ എം മുന്നേറ്റം : 22 സീറ്റിൽ ലീഡ്.എസ് ഡി എഫ്- 2 സീറ്റ് . ബി ജെ പി ഒരു സീറ്റിലെ ലീഡ് നഷ്ടമായി

07:52 AM (IST) Jun 02

അരുണാചല്‍ പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷത്തിന് അരികെ

അരുണാചല്‍ പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷത്തിന് അരികെ. 25 സീറ്റുകളില്‍ മുന്നേറ്റം. ഇതില്‍ പത്ത് സീറ്റുകള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതാണ്. എൻപിപിക്ക് 3 സീറ്റുകളില്‍ ലീഡ്.

07:31 AM (IST) Jun 02

സിക്കിം മുഖ്യമന്ത്രി പി.എസ് തമാങ്ങിന് ലീഡ്

നിയസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടണ്ണലിന്‍റെ ആദ്യഘട്ട ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ സിക്കിമില്‍ മുഖ്യമന്ത്രി പിഎസ് തമാങ്ങിന് ലീഡ്.

ലീഡ് നില -സിക്കിം

SKM -13 
BJP -1
SDF -1

ലീഡ് നില- അരുണാചല്‍ പ്രദേശ്
BJP -19 
NPP -1