Malayalam News Highlights : ഇന്നത്തെ പ്രധാന വാർത്തകൾ, ഒറ്റനോട്ടത്തിൽ

malayalam news live july 13 2022

തലശ്ശേരിയിലെ പൊലീസ് സദാചാര ആക്രമണത്തില്‍ വിചിത്രവാദവുമായി എസ്ഐ, പൊലീസിനെതിരെ പരാതി പറയല്‍ ഇപ്പോഴത്തെ ട്രെന്‍ഡെന്ന് പ്രതികരണം. തൃശ്ശൂരില്‍ ബാറിലെ കൊലപാതകത്തിന് പിന്നില്‍ ജീവനക്കാരന്‍ നല്‍കിയ ക്വട്ടേഷന്‍. കൂടുതല്‍ വാര്‍ത്തകളറിയാം....

11:37 PM IST

ദേവികളും താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി. ഇടുക്കി ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

11:00 PM IST

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ആരോപണവിധേയനായ പ്രജീവിനെതിരെ കേസെടുത്തു

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

11:00 PM IST

ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം

സര്‍ക്കാര്‍ ജീവനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് പാലിച്ചാണ് തീരുമാനം. കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്‍റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻസ് അംഗീകരിക്കും. 

10:59 PM IST

എയ്‍ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ ആനുകൂല്യം

2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവിലെ എയ്‍ഡഡ് സ്കൂള്‍ അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം. ഈ കാലയളവില്‍ ജോലിക്ക് കയറിയ എയ്‍ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ ആനുകൂല്യം ലഭിക്കും.

7:01 PM IST

എസ് ഡി പി ഐ വിട്ടതിന് മർദ്ദനം

എസ് ഡി പി ഐ വിട്ടതിന്റെ വൈരാഗ്യത്തിൽ എസ് ഡി ടി യു മുൻ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയെ മർദ്ദിച്ചതായി പരാതി. എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം മുൻ പ്രസിഡന്റു കൂടിയായിരുന്ന ഫിർഷാദ് കമ്പളിപ്പറമ്പാണ് പരാതിക്കാരൻ. പി എഫ് ഐ നേതാവ് ഇസി സാഫിർ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയുo ഹെൽമറ്റ് ഉപയോഗിച്ച് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് പരാതി. ഫിർഷാദിനെ  കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഒളവണ്ണ കമ്പിളിപ്പറമ്പിലാണ് സംഭവം

7:00 PM IST

കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട് കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നതായി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വൃഷ്ടിപ്രദേശത്ത്  ഇടക്കിടെ മഴയുണ്ട്. ഇനിയും വെള്ളം ഉയർന്നാൽ രാത്രി 8 മണിയോടെ അണക്കെട്ടിന്റെ ഒരു  ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തും. ഷട്ടർ ഉയർത്തി  വെള്ളം തുറന്ന് വിട്ടാൽ കുറ്റിയാടി പുഴയിൽ 20 സെന്റീമീറ്റർ ജലനിരപ്പ് കൂടും. അതിനാൽ പുഴക്കരയിലുള്ളവർ ജാഗ്രത പാലിക്കണം.

7:00 PM IST

സ്വകാര്യ ബസ്സിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ്സിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. കുറ്റിക്കാട്ടൂർ സ്വദേശി ഭാസ്കരനാണ് പരിക്കേത്. ആറേകാലോടെയാണ് അപകടം

4:48 PM IST

HRDS സെക്രട്ടറി അജികൃഷ്ണന് ജാമ്യം

എല്ലാ ശനിയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജർ ആകണം. പാസ്പോർട് കോടതിയിൽ ഹാജരാക്കണം.രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുതെന്നും കോടതി.

4:07 PM IST

ലങ്കയിൽ പ്രധാനമന്ത്രിയുടെ ഓഫീസിനകത്തും പ്രക്ഷോഭകാരികൾ

ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ ഓഫീസിനകത്ത് പ്രക്ഷോഭകാരികൾ പ്രവേശിച്ചു. ആയിരകണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചെത്തിയത്. ആൾക്കൂട്ടത്തെ പരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാജിസാധ്യത മങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ഇവർ വ്യക്തമാക്കി.

4:05 PM IST

ഷോക്കേറ്റ് പശുക്കള്‍ ചത്തു

തൃശ്ശൂർ ദേശമംഗലത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പശുക്കള്‍ ചത്തു. കടുകശേരി തോട്ടുമൂച്ചിക്കല്‍ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. ശക്തമായ കാറ്റില്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീഴുകയായിരുന്നു.

4:04 PM IST

കോവിഡ് വാക്സിന്‍: ബൂസ്റ്റർ ഡോസ് സൗജന്യമാക്കി

18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സീൻ ബൂസ്റ്റര്‍ ഡോസ് നൽകും.വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും
സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രം.
 
1:53 PM IST

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്‍റെ ഹാ‍ഷ് വാല്യൂ മാറിയെന്ന് പരിശോധനാ ഫലം

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ  കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ

1:26 PM IST

പള്‍സര്‍ സുനിക്ക് ജാമ്യമില്ല

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് കോടതി

1:05 PM IST

നടിയെ ആക്രമിച്ച കേസ്:ഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ വേണമെന്ന്  ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്, അന്വേഷണം അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ ഹൈക്കോടതി  മാറ്റിഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ വേണമെന്ന്  അതിജീവിതയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി ഹൈക്കോടതി .

12:33 PM IST

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു

12:32 PM IST

കേന്ദ്ര മന്ത്രിമാർ വരുന്നത് രാഷ്ട്രിയ പ്രവർത്തനം നടത്താൻ , അതിനെ വിമർശിച്ചിട്ട് കാര്യം ഇല്ല:വി ഡി സതീശന്‍

ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാൽ വിമർശിക്കണം.യുഎഇ കോൺസുലേറ്റ് ജനറൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് ജയശങ്കർ പറഞ്ഞതു കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ വിമർശനം.സാധാരണ ,മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോലും വിമർശിക്കാറില്ലെന്നും പ്രതിപക്ഷ നേതാവ്

12:30 PM IST

സുശാന്ത് സിംഗിനെ കാമുകി റിയാചക്രബർത്തി ലഹരിക്കടിമയാക്കിയെന്ന് എൻസിബി.

ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. 2020 മാർച്ച് മുതൽ ഡിസംബർ വരെ പ്രതികൾ ഗൂഢാലോചന നടത്തി .വലിയ തോതിൽ ലഹരി വാങ്ങി ഉപയോഗിച്ചു.ഇടപാടുകൾക്ക് സുശാന്തിൻ്റെ അക്കൗണ്ട് ഉപയോഗിച്ചു.
 
11:48 AM IST

കൊളംബോയില്‍ വീണ്ടും ജനകീയ പ്രതിഷേധം; ജനങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരം വളഞ്ഞു

ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ടെന്ന് കൊളംബോയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. 

11:00 AM IST

ചാവശ്ശേരി ബോംബ് സ്ഫോടനം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി.

.സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് വർഗീയ ശക്തികൾ എന്ത് കൊണ്ട് ഇക്കാര്യം പ്രതിപക്ഷം ഒഴിവാക്കുന്നുവെന്ന് മുഖ്യമന്ത്രി.വർഗീയതക്ക് എതിരായ പോരാട്ടം എങ്ങനെ നയിക്കണമെന്ന് സ്റ്റഡി ക്ലാസെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്

9:47 AM IST

ലോകത്തെ മനോഹര ഇടങ്ങളുടെ പട്ടികയിൽ കേരളവും

ലോകത്ത് കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെട്ടെന്ന് മന്ത്രി  മുഹമ്മദ് റിയാസ്. ടൈം മാഗസിനിന്റെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടതെന്നും മന്ത്രി.

9:46 AM IST

രജപക്സെയെ രാജ്യം വിടാൻ സഹായിച്ചെന്ന് റിപ്പോർട്ട് തള്ളി ഇന്ത്യ

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സയെ രാജ്യം വിടാന്‍ ഇന്ത്യ സഹായിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഗോത്തബയയുടെയാത്രക്ക് ഇന്ത്യ സൗകര്യം ഒരുക്കിയിട്ടില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ തുടരും. ഗോത്തബയ ഇപ്പോള്‍ മാലിദ്വീപിലാണുള്ളത്.

8:12 AM IST

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിൽ നാല് മരണം

പത്തനംതിട്ട അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ച് മടവൂർ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവർ മരിച്ചു. കല്ലടിക്കോട് ബൈക്ക് ലോറിയിൽ ഇടിച്ച് രണ്ട് മരണം

8:06 AM IST

കുളച്ചൽ തീരത്ത് മൃതദേഹം കണ്ടെത്തി

വിഴിഞ്ഞം പൊലീസ് കുളച്ചലിലേക്ക് തിരിച്ചു, ആഴിമലയിൽ നിന്ന് കിരൺ എന്ന യുവാവിനെ കടലിൽ കാണാതായിരുന്നു

7:48 AM IST

തളിക്കുളം ബാറിലെ കൊലപാതകം; ക്വട്ടേഷന്‍ ജീവനക്കാരന്‍റേത് തന്നെ, ഏഴു പേർ അറസ്റ്റിൽ

തൃശൂർ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘം ആണിത്. കഞ്ചാവ് , ക്രിമിനൽ സംഘമാണ് പിടിയിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു. 
 
7:19 AM IST

സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.
 
7:19 AM IST

തൃശൂരില്‍ ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു

തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം  സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. ബാറിലെ ജീവനക്കാർ തന്നെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം.

11:37 PM IST:

ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് അവധി. ഇടുക്കി ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

11:00 PM IST:

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

11:00 PM IST:

സര്‍ക്കാര്‍ ജീവനക്കാരായ ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് പാലിച്ചാണ് തീരുമാനം. കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്‍റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻസ് അംഗീകരിക്കും. 

10:59 PM IST:

2011-12 മുതല്‍ 2014-15 വരെയുള്ള കാലയളവിലെ എയ്‍ഡഡ് സ്കൂള്‍ അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം. ഈ കാലയളവില്‍ ജോലിക്ക് കയറിയ എയ്‍ഡഡ് സ്കൂളിലെ അധ്യാപകര്‍ക്ക് പ്രൊട്ടക്ഷന്‍ ആനുകൂല്യം ലഭിക്കും.

7:01 PM IST:

എസ് ഡി പി ഐ വിട്ടതിന്റെ വൈരാഗ്യത്തിൽ എസ് ഡി ടി യു മുൻ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയെ മർദ്ദിച്ചതായി പരാതി. എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം മുൻ പ്രസിഡന്റു കൂടിയായിരുന്ന ഫിർഷാദ് കമ്പളിപ്പറമ്പാണ് പരാതിക്കാരൻ. പി എഫ് ഐ നേതാവ് ഇസി സാഫിർ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുകയുo ഹെൽമറ്റ് ഉപയോഗിച്ച് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് പരാതി. ഫിർഷാദിനെ  കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ഒളവണ്ണ കമ്പിളിപ്പറമ്പിലാണ് സംഭവം

7:00 PM IST:

കോഴിക്കോട് കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നതായി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വൃഷ്ടിപ്രദേശത്ത്  ഇടക്കിടെ മഴയുണ്ട്. ഇനിയും വെള്ളം ഉയർന്നാൽ രാത്രി 8 മണിയോടെ അണക്കെട്ടിന്റെ ഒരു  ഷട്ടർ 15 സെന്റീമീറ്റർ ഉയർത്തും. ഷട്ടർ ഉയർത്തി  വെള്ളം തുറന്ന് വിട്ടാൽ കുറ്റിയാടി പുഴയിൽ 20 സെന്റീമീറ്റർ ജലനിരപ്പ് കൂടും. അതിനാൽ പുഴക്കരയിലുള്ളവർ ജാഗ്രത പാലിക്കണം.

7:00 PM IST:

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ്സിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. കുറ്റിക്കാട്ടൂർ സ്വദേശി ഭാസ്കരനാണ് പരിക്കേത്. ആറേകാലോടെയാണ് അപകടം

4:48 PM IST:

എല്ലാ ശനിയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജർ ആകണം. പാസ്പോർട് കോടതിയിൽ ഹാജരാക്കണം.രണ്ടുമാസത്തേക്ക് അട്ടപ്പാടി താലൂക്കിൽ പ്രവേശിക്കരുതെന്നും കോടതി.

4:07 PM IST:

ശ്രീലങ്കയിൽ പ്രധാനമന്ത്രിയുടെ ഓഫീസിനകത്ത് പ്രക്ഷോഭകാരികൾ പ്രവേശിച്ചു. ആയിരകണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചെത്തിയത്. ആൾക്കൂട്ടത്തെ പരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. രാജിസാധ്യത മങ്ങിയതോടെ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് ഇവർ വ്യക്തമാക്കി.

4:05 PM IST:

തൃശ്ശൂർ ദേശമംഗലത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് പശുക്കള്‍ ചത്തു. കടുകശേരി തോട്ടുമൂച്ചിക്കല്‍ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. ശക്തമായ കാറ്റില്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീഴുകയായിരുന്നു.

4:04 PM IST:

18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സീൻ ബൂസ്റ്റര്‍ ഡോസ് നൽകും.വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും
സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രം.
 
1:53 PM IST:

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ  കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ

1:26 PM IST:

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് കോടതി

1:29 PM IST:

നടിയെ ആക്രമിച്ച കേസ്, അന്വേഷണം അട്ടിമറിക്കുന്നെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ ഹൈക്കോടതി  മാറ്റിഗൗരവമുള്ള ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ഉത്തരവാദിത്വത്തോടെ വേണമെന്ന്  അതിജീവിതയുടെ അഭിഭാഷകയെ ഓർമ്മപ്പെടുത്തി ഹൈക്കോടതി .

12:33 PM IST:

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു

12:32 PM IST:

ഔദ്യോഗിക സംവിധാനം ഉപയോഗിച്ചാൽ വിമർശിക്കണം.യുഎഇ കോൺസുലേറ്റ് ജനറൽ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് ജയശങ്കർ പറഞ്ഞതു കൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ വിമർശനം.സാധാരണ ,മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പോലും വിമർശിക്കാറില്ലെന്നും പ്രതിപക്ഷ നേതാവ്

12:30 PM IST:

ബോളിവുഡിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. 2020 മാർച്ച് മുതൽ ഡിസംബർ വരെ പ്രതികൾ ഗൂഢാലോചന നടത്തി .വലിയ തോതിൽ ലഹരി വാങ്ങി ഉപയോഗിച്ചു.ഇടപാടുകൾക്ക് സുശാന്തിൻ്റെ അക്കൗണ്ട് ഉപയോഗിച്ചു.
 
11:48 AM IST:

ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ടെന്ന് കൊളംബോയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. 

11:00 AM IST:

.സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നത് വർഗീയ ശക്തികൾ എന്ത് കൊണ്ട് ഇക്കാര്യം പ്രതിപക്ഷം ഒഴിവാക്കുന്നുവെന്ന് മുഖ്യമന്ത്രി.വർഗീയതക്ക് എതിരായ പോരാട്ടം എങ്ങനെ നയിക്കണമെന്ന് സ്റ്റഡി ക്ലാസെടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ്

9:47 AM IST:

ലോകത്ത് കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെട്ടെന്ന് മന്ത്രി  മുഹമ്മദ് റിയാസ്. ടൈം മാഗസിനിന്റെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടതെന്നും മന്ത്രി.

9:46 AM IST:

ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോത്തബയ രജപക്സയെ രാജ്യം വിടാന്‍ ഇന്ത്യ സഹായിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ഗോത്തബയയുടെയാത്രക്ക് ഇന്ത്യ സൗകര്യം ഒരുക്കിയിട്ടില്ല. ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ തുടരും. ഗോത്തബയ ഇപ്പോള്‍ മാലിദ്വീപിലാണുള്ളത്.

10:10 AM IST:

പത്തനംതിട്ട അടൂർ എനാത്ത് കാറുകൾ കൂട്ടിയിടിച്ച് മടവൂർ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവർ മരിച്ചു. കല്ലടിക്കോട് ബൈക്ക് ലോറിയിൽ ഇടിച്ച് രണ്ട് മരണം

8:06 AM IST:

വിഴിഞ്ഞം പൊലീസ് കുളച്ചലിലേക്ക് തിരിച്ചു, ആഴിമലയിൽ നിന്ന് കിരൺ എന്ന യുവാവിനെ കടലിൽ കാണാതായിരുന്നു

7:48 AM IST:

തൃശൂർ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘം ആണിത്. കഞ്ചാവ് , ക്രിമിനൽ സംഘമാണ് പിടിയിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു. 
 
7:19 AM IST: