04:02 PM (IST) Oct 03

ശിവരാമൻ പറയുന്ന വൻകിട കയ്യേറ്റങ്ങൾ അദ്ദേഹം തന്നെ നേരിട്ട് വന്നു കാണിച്ചുകൊടുക്കട്ടെയെന്നും എംഎം മണി പറഞ്ഞു

മൂന്നാർ:ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തോടുള്ള നിലപാട് ആവർത്തിച്ച് എം എം മണി എം.എൽ.എ. ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എം.എം മണി പറഞ്ഞു.വൻകിട കയ്യേറ്റക്കാരുടെ ലിസ്റ്റ് ഉദ്യോഗസ്ഥുടെ കയ്യിലുണ്ട്. അതായിരിക്കും പരിശോധിക്കുക. ജില്ലയിലെ എൽഡിഎഫിൻറെ നിലപാടും അതാണ്. വൻകിട കയ്യേറ്റങ്ങൾ പരിശോധിച്ച് നിയമപരമായി നടപടി സ്വീകരിക്കണമെന്നും അല്ലാതെ ഉദ്യോഗസ്ഥർ വഴിവിട്ട കാര്യങ്ങൾ ചെയ്യരുതെന്നും തെറ്റായ നിലയിൽ കാര്യങ്ങൾ വന്നാൽ ജനങ്ങളെ അണിനിരത്തി എതിർക്കുമെന്നും എംഎം മണി പറഞ്ഞു. ഗുണ്ടകളെപ്പോലെ ഇടിച്ചുനിരത്തൽ അല്ലലോ ഉദ്യോഗസ്ഥരുടെ പണിയെന്നു എം.എം മണി ചോദിച്ചു

01:52 PM (IST) Sep 22

പാർട്ടി സുരേഷ് ​ഗോപിക്ക് എതിരല്ല, പദവി അറിഞ്ഞില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം; പ്രതികരിക്കാതെ സുരേഷ് ​ഗോപി

സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ പരി​ഗണിച്ചത് അറിഞ്ഞിരുന്നില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം. ഡയറക്ടർ പദവി സജീവ രാഷ്ട്രീയത്തിന് തടസമാകില്ല. പാർട്ടി സുരേഷ് ഗോപിക്ക് എതിരാണെന്ന പ്രചാരണം ശരിയല്ല. തൃശൂരിലെ പദയാത്ര ഉദ്ഘാടനം ചെയ്യുന്നത് സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ ആണെന്നും നേതാക്കൾ പറയുന്നു. 

01:51 PM (IST) Sep 22

‌മന്ത്രി പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണം; നടപടി വേഗത്തിലാക്കണമെന്നും സ്വാമി സച്ചിദാനന്ദ

ജാതി വിവേചനം നേരിട്ടെന്ന മന്ത്രി രാധാകൃഷ്ണന്‍റെ പരാതിയിൽ പ്രതികരണവുമായി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി പരാതി ഉന്നയിച്ച പൂജാരിയെ പിരിച്ചു വിടണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരു മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന പരിപാടിയിലാണ് സച്ചിദാനന്ദയുടെ പരാമർശം ഉണ്ടായത്. 

01:50 PM (IST) Sep 22

കാരുണ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്

കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്.

01:49 PM (IST) Sep 22

തൃശ്ശൂരിൽ സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ: കെ സുരേന്ദ്രൻ

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തി ഉണ്ടെന്ന വാർത്തകൾ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി തന്നെ ആയിരിക്കുമെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

09:08 AM (IST) Sep 22

സിപിഎമ്മിലെ കുട്ടനാട് മോഡല്‍ മറ്റിടങ്ങളിലേക്ക്

സിപിഎമ്മിലെ കുട്ടനാട് മോഡല്‍ കലാപം ആലപ്പുഴ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നു. കഞ്ഞിക്കുഴി, ഹരിപ്പാട്, കായംകുളം ഭാഗങ്ങളില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളും പ്രവര്‍ത്തകരും കുട്ടനാട്ടിലെ വിമതരുമായും സിപിഐ നേതാക്കളുമായും ആശയവിനിമയം തുടങ്ങി. Read More

09:07 AM (IST) Sep 22

രണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം

കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്.

09:02 AM (IST) Sep 22

2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

08:59 AM (IST) Sep 22

ആശങ്കാജനകമെന്ന് അമേരിക്ക

ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതിനിടെ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു.