സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന്
പോയവർ മടങ്ങി എത്തണം എന്നും നിർദേശമുണ്ട്.ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ.
Malayalam News Highlights :2ാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

2023 - 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്
സംസ്ഥാനത്ത് ഇന്നും മഴ തുടരും,ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത,മത്സ്യബന്ധനത്തിന് പോയവർ മടങ്ങിയെത്തണം
വൈദ്യുതി നിരക്ക് വർധിച്ചു, വർധന 4മാസത്തേക്ക്,യൂണിറ്റിന് 9പൈസ കൂടി
സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി നിരക്കിലുള്ള വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന സർചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടുന്നത്
കേരള നിയമസഭയിൽ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നാളെയും
ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്നും നാളെയും. ഗവർണ്ണർ സർക്കാർ അഡ്ജസ്റ്റ്മെന്റെന്ന ആരോപണം
ഉയർത്താൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വന്യ ജീവി ആക്രമണം അടിയന്തര പ്രമേയമായി കൊണ്ടുവരാനും നീക്കം ഉണ്ട്
2ാം മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്, തെരഞ്ഞെടുപ്പ് വർഷത്തിൽ ബജറ്റ് ജനപ്രിയമായേക്കും
2023 - 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും.രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ആദായനികുതി , ഭവന വായ്പ പലിശ ഇളവുകൾ തുടങ്ങി മധ്യവർഗ്ഗത്തിനായുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഇത് അഞ്ചാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്.