ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലിലെ എബിൻ കെ ജോണാണ് മരിച്ചത്. 23 വയസായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ പുതിയങ്ങാടിയിലെ വീട്ടുമതിലിലാണ് എബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ അപകട സ്ഥലത്ത് എത്തിയെങ്കിലും എബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
- Home
- News
- Kerala News
- Malayalam News Live തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു, ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം
Malayalam News Live തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു, ദാരുണ സംഭവം ബന്ദിപ്പൂരിലെത്തിച്ചശേഷം

മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല. തണ്ണീര്‍ കൊമ്പൻ ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു. ബന്ദിപ്പൂരിലെത്തിച്ചശേഷമാണ് ആന ചരിഞ്ഞത്. ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്
ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്
കാട്ടാന ചരിഞ്ഞു
അതിരപ്പിള്ളി പ്ലാന്റേഷനിൽ കാട്ടാന ചെരിഞ്ഞു. പ്ലാന്റേഷനിലെ 30-ാം ബ്ലോക്കിലാണ് പിടിയാനയുടെ ജഡം കണ്ടത്. രാവിലെ പ്ലാന്റേഷനിലെത്തിയ തൊഴിലാളികളാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്.
കാവൽക്കാരൻ കള്ളനെന്ന് കോൺഗ്രസ്
ജാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇനിയും അട്ടിമറി നീക്കം ഉണ്ടാകാമെന്ന് സംശയിച്ച് കോൺഗ്രസ്. കാവൽക്കാരൻ തന്നെ കള്ളനാകുന്ന കാലമാണെന്നും ജാഗ്രത തുടരുന്നുവെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച മാത്രമേ എംഎൽഎമാരെ ജാർഖണ്ഡിലേക്ക് കൊണ്ടുപോകൂ എന്ന് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂർ വ്യക്തമാക്കി. ബിഹാറിൽ അടക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ റിസോർട്ടിൽ 8 എംഎൽഎമാരെ നിരീക്ഷിക്കാൻ ഒരാളെ വീതം കോൺഗ്രസ് നിയോഗിച്ചുവന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഡിഎഫ്ഒമാര്‍ രാമപുര ക്യാമ്പിലേക്ക്
വയനാട്ടിലെയടക്കം ഡിഎഫ്ഒമാര്‍ രാമപുര ക്യാമ്പിലേക്ക് പോകും. എലഫന്റ് സ്‌ക്വാഡിലെ കോർ ടീം കൂടി ക്യാമ്പിൽ തുടരും. കേരള - കർണാടക വനം ഉദ്യോഗസ്തരുടെ സാനിദ്ധ്യത്തിൽ തുടർനടപടി
മമത ബാനർജി ധര്‍ണ്ണയിരിക്കും
കേന്ദ്ര സർക്കാറിനെതിരെ മമത ബാനർജിയുടെ നേതൃത്ത്വത്തിൽ ധർണ്ണ ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് ധർണ്ണ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതി കുടിശിക ആവശ്യപ്പെട്ടാണ് ധർണ്ണ. കൊൽക്കത്ത റെഡ് റോഡിലെ മൈതാനത്താണ് ഉച്ചയ്ക്ക് ധർണ്ണ തുടങ്ങുക. പ്രതിഷേധത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മമത മൈതാനത്തെത്തി.
വിവരാവകാശ നിയമം നടപ്പാക്കാന്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാൻ മിന്നല്‍ പരിശോധന
വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പിടികൂടാൻ സർക്കാർ ഓഫിസുകളിൽ മിന്നൽ പരിശോധനയ്ക്ക് വിവരാവകാശ കമ്മീഷൻ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ പരിഗണിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുവെന്ന വിലയിരുത്തലിലാണ് തീരുമാനം. സര്‍ക്കാരിന്‍റെ പല വെബ്‍സൈറ്റുകളിലും അടിസ്ഥാന വിവരങ്ങള്‍ പോലുമില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ. അബ്ദുൽ ഹക്കീം പറഞ്ഞു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ സർക്കാർ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ക്കുളള വിവരാവകാശ കമ്മീഷന്‍റെ നീക്കം. സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസര്‍മാര്‍ മിന്നല്‍ പരിശോധന നടത്തും
തിരിച്ചടിയുമായി അമേരിക്ക, സിറിയയിലും ഇറാഖിലും വ്യോമാക്രമണം, ലക്ഷ്യമിട്ടത് ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍
ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം.ഞായറാഴ്ച ജോർദനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്
'തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കമുണ്ടാക്കി, 5 അംഗ ഉന്നത സമിതി അന്വേഷിക്കും' എകെ ശശീന്ദ്രൻ
തണ്ണീര്‍ കൊമ്പന ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്നും അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുക.വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയച്ചാല്‍ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതര്‍ അറിയിച്ചത്.