Malayalam News Live :ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു,കോടതിയില്‍ മൊഴിമാറ്റി ഗ്രീഷ്‍മ

Malayalam News Live Updates 09 December 2022

ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചത് പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മ. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകി. കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്‍മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്.

5:50 PM IST

പ്രതിഫലം കിട്ടിയില്ലെന്ന ബാലയുടെ ആരോപണം തള്ളി ഉണ്ണിമുകുന്ദൻ

ട്രോളുകൾ കൊണ്ട് പ്രശസ്തനായി എന്നത് കൊണ്ട് മാർക്കറ്റ് ഉയരില്ലെന്ന് പരിഹാസം

5:49 PM IST

ഏകസിവിൽ കോഡ് ബിൽ രാജ്യസഭയിൽ: വോട്ടെടുപ്പിലൂടെ അവതരണാനുമതി

അനുമതി ലഭിച്ചത് വോട്ടെടുപ്പിലൂടെ. ബിൽ വോട്ടിനിട്ടപ്പോൾ സഭയിൽ കോണ്‍ഗ്രസ് എംപിമാരില്ല. വിമര്‍ശിച്ച് അബ്ദുൾ വഹാബ് എംപി

5:49 PM IST

പാലക്കാട് മുണ്ടൂർ കൂട്ടുപാതയിൽ മുളക്പൊടി എറിഞ്ഞ് പണം കവർന്നു

പാലക്കാട് മുണ്ടൂർ കൂട്ടുപാതയിൽ മുളക്പൊടി എറിഞ്ഞ് പണം കവർന്നു. റോഡിലൂടെ നടന്ന് പോകുന്ന വ്യക്തിക്ക് നേരെ മുളക്പൊടിയെറിഞ്ഞാണ് ഇരുപതിനായിരം രൂപ കവർന്നത്. ബൈക്കിലെത്തിയ വ്യക്തിയാണ് പണം തട്ടിയെടുത്തത്. കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

3:44 PM IST

ഷാരോണ്‍ വധം: 'പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചത്', കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്‍മ

ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചത് പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മ. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകി. കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്‍മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. 

2:18 PM IST

അമിതവേഗതയില്‍ വാഹനം, തടഞ്ഞ് പരിശോധിച്ചപ്പോള്‍ മാരക മയക്കുമരുന്ന്, പാലക്കാട് 4 പേര്‍ പിടിയില്‍

മാരക മയക്കുമരുന്നുമായി പാലക്കാട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് - കോഴിക്കോട് ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പൊലീസ് പിടിയിലായത്. 

1:25 PM IST

എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

ചോമ്പാലയിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശമിട്ട കേസിൽ എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിലായി. മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്

12:46 PM IST

'ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും', ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. 

12:45 PM IST

'പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ വിലക്കുന്നു', സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നതായി ശ്രീനിജന്‍

കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.

11:04 AM IST

ലഹരി ഉപയോഗത്തിന് ശേഷം സ്ത്രീപീഡനം അടക്കം വർധിക്കുന്നു: വിഡി സതീശൻ

ലഹരിക്കെതിരായ സംസ്ഥാന സർക്കാറിന്റെ പോരാട്ടങ്ങൾക്ക് നിയമ സഭയ്ക്ക് അകത്തും പുറത്തും ഉള്ള പിന്തുണ തുടരും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളാണ് വീണ്ടും അടിയന്തര പ്രമേയം കൊണ്ടുവരാൻ കാരണമെന്നും വിഡി സതീശൻ പറഞ്ഞു.

11:03 AM IST

ലഹരിവ്യാപനത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്

ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

11:02 AM IST

കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണം കണ്ടെടുത്തു

മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡിറെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. Read More 

11:02 AM IST

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു. Read More 

11:01 AM IST

സാബു എം ജേക്കബിനെതിരെ കേസ്

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. 

10:00 AM IST

വിഴിഞ്ഞം പുനരധിവാസം:'സര്‍ക്കാര്‍ 100 കോടി ചെലവിട്ടു,ബോട്ടുകള്‍ ഇന്‍ഷുര്‍ ചെയ്തു',അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

10:00 AM IST

മൂന്നുവര്‍ഷം നീണ്ട പോരാട്ടം: ഒടുവില്‍ നിഷയ്ക്ക് നീതി, 3.37 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ഖാദി ബോര്‍ഡ്

ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി  ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ശമ്പളത്തിനായി കുറ്റ്യാട്ടൂര്‍ സ്വദേശി നിഷ പോരാടിയത് മൂന്നുവര്‍ഷമാണ്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

7:48 AM IST

രോഗി തൂങ്ങി മരിച്ച നിലയിൽ

ആലപ്പാഴ മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. തൊറാസിക് സർജറി കഴിഞ്ഞ ശിവരാജനെയാണ്  ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളികുന്നം സ്വദേശിയാണ് ഇയാള്‍.

7:47 AM IST

വൻ തിരിച്ചടിക്ക് പിന്നാലെ ഗുജറാത്തിൽ അഴിച്ചുപണിക്ക് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസിൽ സംഘടന തലത്തിൽ അഴിച്ച് പണി ഉണ്ടായേക്കും. സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ അടക്കമുള്ളവർ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ സ്ഥാനം രാജി വെച്ചിരുന്നു.

7:47 AM IST

ഹിമാചലിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ചകളിലേക്ക് കോൺഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 12 ന് ചണ്ഡീഗഡിൽ യോഗം ചേർന്നെക്കും. സുഖ് വിന്ദർ സിംഗ് സൂഖു, മുകേഷ് അഗ്നിഹോത്രി, പ്രതിഭാ സിംഗ് എന്നീ പേരുകൾ ചർച്ചയിൽ. 

7:41 AM IST

ഹിമാചലിലെ തോൽവി അന്വേഷിക്കാൻ ബിജെപി

ഹിമാചൽ പ്രദേശിലെ തോൽവി അന്വേഷിക്കാൻ ബിജെപി. തോൽവി ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി. ചില സാമൂഹ്യവിഭാഗങ്ങളുടെ അതൃപ്തി പരിഹരിക്കാനും നിർദ്ദേശം. 2024ൽ ഗുജറാത്തിലെ തന്ത്രം മാതൃകയാക്കാൻ മോദിയുടെ നിർദ്ദേശം. യുവ വോട്ടർമാർ കൂടെ നിന്നത് വലിയ സൂചനയെന്ന് ബിജെപി. ആംആദ്മി പാർട്ടിക്കെതിരായ നിലപാട് ശക്തമാക്കാനും നിർദ്ദേശം

7:40 AM IST

കടുവയെ തുരത്താനുള്ള ശ്രമം ഇന്നും തുടരും

കണ്ണൂർ മുണ്ടയാംപറമ്പിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള വനം വകുപ്പിന്‍റെ ശ്രമങ്ങൾ ഇന്നും തുടരും. ഇന്നലെ വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമെത്തി തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കടുവയെ വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ പ്രദേശത്ത് റോഡ് ഉപരോധിച്ചിരുന്നു.

7:39 AM IST

രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരി തെളിയും

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാവും. ചിത്രങ്ങളുടെ പ്രദർശനം രാവിലെ മുതൽ തുടങ്ങും. വൈകീട്ട് 3.30നാണ് ഓദ്യോഗിക ഉദ്ഘാടനം. അഭയാർത്ഥികളായെത്തുന്ന കുട്ടികളുടെ കഥ പറയുന്ന ടോറി ആന്റ് ലോകിതയാണ് ഉദ്ഘാടന ചിത്രം.

7:39 AM IST

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം

സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജിക്ക് ക്ലീൻ ചിറ്റ് നൽകി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

5:50 PM IST:

ട്രോളുകൾ കൊണ്ട് പ്രശസ്തനായി എന്നത് കൊണ്ട് മാർക്കറ്റ് ഉയരില്ലെന്ന് പരിഹാസം

5:49 PM IST:

അനുമതി ലഭിച്ചത് വോട്ടെടുപ്പിലൂടെ. ബിൽ വോട്ടിനിട്ടപ്പോൾ സഭയിൽ കോണ്‍ഗ്രസ് എംപിമാരില്ല. വിമര്‍ശിച്ച് അബ്ദുൾ വഹാബ് എംപി

5:49 PM IST:

പാലക്കാട് മുണ്ടൂർ കൂട്ടുപാതയിൽ മുളക്പൊടി എറിഞ്ഞ് പണം കവർന്നു. റോഡിലൂടെ നടന്ന് പോകുന്ന വ്യക്തിക്ക് നേരെ മുളക്പൊടിയെറിഞ്ഞാണ് ഇരുപതിനായിരം രൂപ കവർന്നത്. ബൈക്കിലെത്തിയ വ്യക്തിയാണ് പണം തട്ടിയെടുത്തത്. കോങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

3:44 PM IST:

ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചത് പൊലീസിന്‍റെ ഭീഷണിയെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മ. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകി. കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്‍മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. 

2:18 PM IST:

മാരക മയക്കുമരുന്നുമായി പാലക്കാട് യുവാക്കൾ പൊലീസ് പിടിയിൽ. മണ്ണാർക്കാട് അലനല്ലൂർ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും കാറിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവന്ന 150 ഗ്രാം എംഡിഎംഎയാണ് യുവാക്കളിൽ നിന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പാലക്കാട് - കോഴിക്കോട് ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പൊലീസ് പിടിയിലായത്. 

1:25 PM IST:

ചോമ്പാലയിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്നു വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശമിട്ട കേസിൽ എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിലായി. മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്

12:46 PM IST:

ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ബില്ല് പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരും. സഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു. 

12:45 PM IST:

കിഴക്കമ്പലം ട്വന്‍റി 20 പാർട്ടി അദ്ധ്യക്ഷൻ സാബു ജേക്കബ് നിരന്തരം അപമാനിക്കുന്നെന്ന് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ സാബു ജേക്കബ് വിലക്കുകയാണ്. താന്‍ നിരന്തരം അപമാനം നേരിടുകയാണ്. വിശദമായി അന്വേഷിച്ച ശേഷമാണ് പൊലീസ് കേസെടുത്തതെന്നും എംഎല്‍എ പറഞ്ഞു.

11:04 AM IST:

ലഹരിക്കെതിരായ സംസ്ഥാന സർക്കാറിന്റെ പോരാട്ടങ്ങൾക്ക് നിയമ സഭയ്ക്ക് അകത്തും പുറത്തും ഉള്ള പിന്തുണ തുടരും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലഹരി ഉപയോഗത്തിനു ശേഷമുള്ള സ്ത്രീപീഡനം അടക്കമുള്ള അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളാണ് വീണ്ടും അടിയന്തര പ്രമേയം കൊണ്ടുവരാൻ കാരണമെന്നും വിഡി സതീശൻ പറഞ്ഞു.

11:03 AM IST:

ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

11:02 AM IST:

മലപ്പുറത്ത് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സ്വർണം നയതന്ത്ര സ്വർണക്കടത്തിൽ ഉൾപ്പെട്ടതെന്ന് ഇഡി. അബൂബക്കർ പഴേടത്ത് എന്നയാളുടെ 4 ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡിറെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണ്ണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. Read More 

11:02 AM IST:

പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം അധികൃതർ അറിയാതെ ക്ലാസിലിരുന്നു. Read More 

11:01 AM IST:

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. 

10:00 AM IST:

വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചെലവിട്ടതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഴിഞ്ഞം മേഖലയിലെ ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

10:00 AM IST:

ഖാദി ബോര്‍ഡില്‍ നിന്ന് കിട്ടാനുള്ള ദിവസക്കൂലിക്കായി ഓഫീസുകള്‍ കയറിയിറങ്ങിയ നിഷയ്ക്ക് നീതി. 3.37 ലക്ഷം രൂപയുടെ ചെക്ക് ഖാദി  ബോര്‍ഡ് നിഷയ്ക്ക് കൈമാറി. ശമ്പളത്തിനായി കുറ്റ്യാട്ടൂര്‍ സ്വദേശി നിഷ പോരാടിയത് മൂന്നുവര്‍ഷമാണ്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.

7:49 AM IST:

ആലപ്പാഴ മെഡിക്കൽ കോളേജിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. തൊറാസിക് സർജറി കഴിഞ്ഞ ശിവരാജനെയാണ്  ബാത്ത് റൂമിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വള്ളികുന്നം സ്വദേശിയാണ് ഇയാള്‍.

7:47 AM IST:

നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിൽ ഗുജറാത്ത് കോൺഗ്രസിൽ സംഘടന തലത്തിൽ അഴിച്ച് പണി ഉണ്ടായേക്കും. സംസ്ഥാന ഘടകം ഏതാണ്ട് ഒറ്റയ്ക്ക് നയിച്ച തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന അധ്യക്ഷൻ ജഗദീഷ് ഠാക്കൂർ അടക്കമുള്ളവർ സ്ഥാനം ഒഴിഞ്ഞേക്കും. ഇന്നലെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രഘു ശർമ സ്ഥാനം രാജി വെച്ചിരുന്നു.

7:47 AM IST:

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ചകളിലേക്ക് കോൺഗ്രസ്. ഇന്ന് ഉച്ചയ്ക്ക് 12 ന് ചണ്ഡീഗഡിൽ യോഗം ചേർന്നെക്കും. സുഖ് വിന്ദർ സിംഗ് സൂഖു, മുകേഷ് അഗ്നിഹോത്രി, പ്രതിഭാ സിംഗ് എന്നീ പേരുകൾ ചർച്ചയിൽ. 

7:41 AM IST:

ഹിമാചൽ പ്രദേശിലെ തോൽവി അന്വേഷിക്കാൻ ബിജെപി. തോൽവി ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി. ചില സാമൂഹ്യവിഭാഗങ്ങളുടെ അതൃപ്തി പരിഹരിക്കാനും നിർദ്ദേശം. 2024ൽ ഗുജറാത്തിലെ തന്ത്രം മാതൃകയാക്കാൻ മോദിയുടെ നിർദ്ദേശം. യുവ വോട്ടർമാർ കൂടെ നിന്നത് വലിയ സൂചനയെന്ന് ബിജെപി. ആംആദ്മി പാർട്ടിക്കെതിരായ നിലപാട് ശക്തമാക്കാനും നിർദ്ദേശം

7:40 AM IST:

കണ്ണൂർ മുണ്ടയാംപറമ്പിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള വനം വകുപ്പിന്‍റെ ശ്രമങ്ങൾ ഇന്നും തുടരും. ഇന്നലെ വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘമെത്തി തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. കടുവയെ വനത്തിലേക്ക് തുരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്നലെ പ്രദേശത്ത് റോഡ് ഉപരോധിച്ചിരുന്നു.

7:39 AM IST: