09:17 PM (IST) Aug 02

മണിചെയിൻ മാതൃകയിൽ തട്ടിപ്പ്: മുഖ്യ പ്രതി പിടിയിൽ

50 കോടിയോളം രൂപ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ പ്രധാനി മലപ്പുറത്ത്‌ പിടിയിൽ. തൃശ്ശൂർ തലോർ സ്വദേശി ഊട്ടോളി ബാബു (50) എന്ന മീശ ബാബുവാണ് പിടിയിലായത്

09:16 PM (IST) Aug 02

വിഷവാതകം ചോർന്നെന്ന് സംശയം, വിശാഖപട്ടണത്ത് നിരവധി പേർ ആശുപത്രിയിൽ

വിശാഖപട്ടണത്ത് വസ്ത്ര നിർമാണ ശാലയിൽ വാതക ചോർച്ച. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി

09:15 PM (IST) Aug 02

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് നാളെ ഇല്ല

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് നീട്ടി. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിക്കുക. നാളെ പ്രസിദ്ധീകരിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. 

09:15 PM (IST) Aug 02

ചൈനയുടെ ഭീഷണി തള്ളി; നാൻസി പെലോസി തായ‍്‍വാനിൽ

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് പെലൊസി. ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്ന് പറന്നതായി റിപ്പോർട്ട്

07:01 PM (IST) Aug 02

നടിയെ ആക്രമിച്ച കേസ്

ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്

07:00 PM (IST) Aug 02

ആന്റണി രാജു ഹൈക്കോടതിയിൽ

തൊണ്ടിമുതൽ കേസിൽ മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആന്റണി രാജു

07:00 PM (IST) Aug 02

മങ്കിപോക്സ്: വിമാനത്താവളങ്ങളിലെ പരിശോധനാഫലം അറിയിക്കണമെന്ന് ഇന്ത്യ

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരെ വിമാനത്താവളങ്ങളിൽ വച്ച് തന്നെ മങ്കിപോക്സ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുഎഇയോട് ഇന്ത്യ. പരിശോധനാഫലം ലഭ്യമാക്കണമെന്നും നിർദേശം

06:58 PM (IST) Aug 02

12 ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു

06:58 PM (IST) Aug 02

ശബരിമലയിൽ നിയന്ത്രണം

നിറപുത്തരി മഹോത്സവത്തിനെത്തുന്ന ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നീരൊഴുക്ക് ശക്തമായതിനാൽ പമ്പാ സ്നാനം അനുവദിക്കില്ല. പമ്പയിൽ നിന്ന് സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമാകും ശബരിമലയിലേക്ക് പ്രവേശനം

06:58 PM (IST) Aug 02

എംജി സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (03.08.2022) നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.

04:36 PM (IST) Aug 02

ശബരിമല ശ്രീകോവിലിന്‍റെ ചോർച്ച, നാളെ പ്രാഥമിക പരിശോധന നടക്കും

 മഴയുടെ തീവ്രത കുറഞ്ഞതോടെയാണ് നാളെത്തന്നെ പരിശോധന നടത്താൻ തീരുമാനമായത്. നിറപുത്തിരിക്ക് ഭക്തരെ കയറ്റി വിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

04:06 PM (IST) Aug 02

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു.

03:08 PM (IST) Aug 02

ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ നടപടി വേണം എന്ന് ഹൈക്കോടതി

പൊതുജനങ്ങൾക്ക് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാം.ഫോൺ ഉപയോഗം ശ്രദ്ധയില്‍ പെട്ടാൽ കമ്മിഷണർ നടപടിയെടുക്കണം. ഫോട്ടോയോ വീഡിയോയോ വഴി വിവരം ഉന്നത അധികാരികളെ അറിയിക്കാം..കൊച്ചി നഗരത്തിലെ ഗതാഗത നിയന്ത്രണ ചുമതലയുള്ള ട്രാഫിക് പോലീസുകാരുടെ മൊബൈൽ ഫോൺ ഉപയോഗം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് കോടതി ഇടപെടൽ

02:24 PM (IST) Aug 02

കെ.എസ്.ആർ.ടി .സി ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കലിൽ സാവകാശം തേടി സർക്കാർ

അഞ്ചാതീയതി ശമ്പളം നൽകുന്നത് സംബന്ധിച്ച് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.ഇക്കാര്യത്തിൽ 1 മാസം കൂടി സാവകാശം വേണമെന്നാണാവശ്യം

12:52 PM (IST) Aug 02

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് , സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ, ആകെ രോഗം ബാധിതർ 5

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 30 വയസുകാരൻ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27ന് യു എ.ഇയില്‍ നിന്നാണ് ഇദ്ദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ള അമ്മ, അച്ഛന്‍, രണ്ട് സുഹൃത്തുക്കള്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ഇതോടെ 5 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

12:45 PM (IST) Aug 02

ബാബറി മസ്ജിദ്: സി.ബി.ഐയ്ക്കും യുപി സർക്കാരിനും നോട്ടീസ്

കേസിൽ അദ്വാനി അടക്കമുള്ളവരെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി.അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് നോട്ടീസ് അയച്ചത് .രണ്ടാഴ്ച്ചയ്ക്കം മറുപടി നൽകണം

11:51 AM (IST) Aug 02

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം മാറ്റി വച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

11:46 AM (IST) Aug 02

ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

കനത്ത മഴയില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്തി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. 

11:38 AM (IST) Aug 02

49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 757 പേർ സുരക്ഷിത കേന്ദ്രങ്ങളിൽ

മഴക്കെടുതി രൂക്ഷമായതിനെത്തുടർന്ന് സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.

10:36 AM (IST) Aug 02

പെഗാസസ്: ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കം അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു

പെഗാസസ് ചാര സോഫ്റ്റ്‍വെയറിനെ കുറിച്ച് അന്വേഷിച്ച സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചു. വിരമിച്ച ജസ്റ്റിസ് ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഈ മാസം 12ന് കേസ് പരിഗണിക്കുമ്പോൾ ഉള്ളടക്കം സുപ്രീം കോടതി വിലയിരുത്തും. ഡിജിറ്റൽ ഫോറൻസിക് പരിശോധന ഫലം അടക്കമുള്ളതാണ് റിപ്പോർട്ട്