08:57 AM (IST) Dec 13

പൊതുദര്‍ശനം തുടരുന്നു

കല്ലടിക്കോട് പനയമ്പാടത്തെ അപകടത്തില്‍ മരിച്ച നാല് സ്‌കൂള്‍ വിദ്യാർത്ഥിനികൾക്ക് കണ്ണീരോടെ വിട നൽകി നാട്. വിദ്യാർത്ഥിനികളുടെ പുതുദര്‍ശനം തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ തുടരുന്നു. 10.30 ന് തുപ്പനാട് ജുമാമസ്ജിലാണ് നാല് പേരുടെയും ഖബറടക്കം.

07:49 AM (IST) Dec 13

അപകടം നടന്നത് ഇര്‍ഷാനയുടെ അമ്മയുടെ കണ്‍മുമ്പില്‍ വെച്ച്

പാലക്കാട് പനയമ്പാടത്തെ അപകടം നടന്നത് ഇര്‍ഷാനയുടെ അമ്മയുടെ കണ്‍മുമ്പില്‍ വെച്ചായിരുന്നുവെന്ന് അജ്ന. അമിത വേഗത്തില്‍ വന്ന ലോറിയിടിച്ച് സിമന്‍റ് ലോറി മറിയുകയായിരുന്നു. തന്‍റെ തൊട്ടപ്പുറത്താണ് ലോറി മറിഞ്ഞത്. കുഴിയില്‍ വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്ന ഷെറിന്‍ പറ‍ഞ്ഞു. 

07:04 AM (IST) Dec 13

മൃതദേഹം വീടുകളിലെത്തിച്ചു

പാലക്കാട് പനയമ്പാടത്ത് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെയും മൃതദേഹം വീടുകളിലെത്തിച്ചു. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. രണ്ട് മണിക്കൂര്‍ നേരം നാല് പേരുടെയും വീടുകളില്‍ പൊതുദര്‍ശനം ഉണ്ടാകും. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലായിരിക്കും പൊതുദര്‍ശനം. 

07:03 AM (IST) Dec 13

നാല് കുട്ടികളുടെയും സംസ്കാരം ഇന്ന്

പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തിൽ സിമന്‍റ് ലോറി ഇടിച്ച് മരിച്ച നാല് സ്‌കൂള്‍ വിദ്യാർത്ഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി നാട്. നാല് വിദ്യാർത്ഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെ ബന്ധുക്കൾക്ക് കൈമാറി. 8.30 യോടെ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദ൪ശനത്തിന് വെക്കും. പിന്നീട് 10.30 ന് തുപ്പനാട് ജുമാമസ്ജിൽ ഖബറടക്കും. 

പള്ളിപ്പുറം വീട്ടില്‍ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പേട്ടേത്തൊടി വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടില്‍ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ചത്.