6:12 AM IST
സംസ്ഥാനത്ത് വ്യാപക മഴ സാധ്യത
സംസ്ഥാനത്ത് വ്യാപക മഴ സാധ്യത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതുയുണ്ട്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം.കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
6:12 AM IST
വയനാടിനായി ഒറ്റക്കെട്ടായി
വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽബാധിത മേഖലകളിൽ ഇന്നും നാളെയും കൂടി തെരച്ചിൽ ഉണ്ടാകും. അതിനുശേഷം ദുരിതബാധിതരുടെ ആവശ്യം പരിഗണിച്ചാകും തീരുമാനം. ഇന്നലെ ശരീരഭാഗങ്ങൾ കിട്ടിയ ചാലിയാറിൽ തന്നെയാകും പ്രധാന പരിശോധന. അടിയന്തര ധനസഹായം ഇന്ന് കൂടുതൽ പേരിലേക്ക് എത്തിക്കും. ഇതിനിടെ, വയനാടിനെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരിസ്ഥിതി സമ്മേളനം മാധവ് ഗാഡ്ഗിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തുരങ്കപാത ഉപേക്ഷിക്കുക, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിസ്ഥിതി സമ്മേളനം. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ 6 വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇന്ന് തുറക്കും.
6:12 AM IST
ഷിരൂരിൽ ഇന്ന് തെരച്ചില്‍ ഇല്ല
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി ഇന്ന് തിരച്ചില്‍ നടത്തില്ല. സ്വാതന്ത്ര്യദിന പരേഡുമായി ബന്ധപ്പെട്ട് നാവിക സേനയ്ക്കും പൊലീസിനും ഉൾപ്പെടെ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഇന്നത്തെ ദൗത്യം ഒഴിവാക്കിയത്. നാളെ തിരച്ചിൽ പുനരാരംഭിക്കും. അർജുന്റെ ലോറിയിലെ കയറും മറ്റ് ലോഹ ഭാഗങ്ങളും കണ്ടെടുത്ത പ്രദേശങ്ങൾ നാവികസേന അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ നാവികസേനക്കൊപ്പം ഈശ്വർ മൽപേയും തെരച്ചിൽ തുടരും. മണ്ണ് നീക്കാൻ ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രം തിങ്കളാഴ്ചയോടെ എത്തിക്കാനാണ് ഉത്തര കന്നട ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഡ്രഡ്ജർ എത്തിക്കുന്ന പുഴയിൽ രണ്ടിടങ്ങളിലുള്ള പാലങ്ങൾ വെല്ലുവിളി ആകുമോ എന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.
6:11 AM IST
ഡോക്ടർ ബലാത്സംഗത്തിന് ഇരയായ മെഡിക്കൽ കോളേജില്‍ ആക്രമണം
പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജ് ഒരു സംഘം അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി.
6:10 AM IST
സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം
78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ രാവിലെ പതാക ഉയർത്തും. രാവിലെ ഏഴ് മണിയോടെയാണ് ചെങ്കോട്ടയിലെ പരിപാടികൾക്ക് തുടക്കമാകുക. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിക്കും. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമാകും. ആഘോഷങ്ങൾ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.
6:12 AM IST:
സംസ്ഥാനത്ത് വ്യാപക മഴ സാധ്യത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതുയുണ്ട്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം.കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
6:12 AM IST:
വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽബാധിത മേഖലകളിൽ ഇന്നും നാളെയും കൂടി തെരച്ചിൽ ഉണ്ടാകും. അതിനുശേഷം ദുരിതബാധിതരുടെ ആവശ്യം പരിഗണിച്ചാകും തീരുമാനം. ഇന്നലെ ശരീരഭാഗങ്ങൾ കിട്ടിയ ചാലിയാറിൽ തന്നെയാകും പ്രധാന പരിശോധന. അടിയന്തര ധനസഹായം ഇന്ന് കൂടുതൽ പേരിലേക്ക് എത്തിക്കും. ഇതിനിടെ, വയനാടിനെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരിസ്ഥിതി സമ്മേളനം മാധവ് ഗാഡ്ഗിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തുരങ്കപാത ഉപേക്ഷിക്കുക, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിസ്ഥിതി സമ്മേളനം. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ 6 വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഇന്ന് തുറക്കും.
6:12 AM IST:
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായവർക്കായി ഇന്ന് തിരച്ചില്‍ നടത്തില്ല. സ്വാതന്ത്ര്യദിന പരേഡുമായി ബന്ധപ്പെട്ട് നാവിക സേനയ്ക്കും പൊലീസിനും ഉൾപ്പെടെ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഇന്നത്തെ ദൗത്യം ഒഴിവാക്കിയത്. നാളെ തിരച്ചിൽ പുനരാരംഭിക്കും. അർജുന്റെ ലോറിയിലെ കയറും മറ്റ് ലോഹ ഭാഗങ്ങളും കണ്ടെടുത്ത പ്രദേശങ്ങൾ നാവികസേന അടയാളപ്പെടുത്തിയിട്ടുണ്ട്. അവിടെ നാവികസേനക്കൊപ്പം ഈശ്വർ മൽപേയും തെരച്ചിൽ തുടരും. മണ്ണ് നീക്കാൻ ഗോവയിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രം തിങ്കളാഴ്ചയോടെ എത്തിക്കാനാണ് ഉത്തര കന്നട ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഡ്രഡ്ജർ എത്തിക്കുന്ന പുഴയിൽ രണ്ടിടങ്ങളിലുള്ള പാലങ്ങൾ വെല്ലുവിളി ആകുമോ എന്ന ആശങ്ക ജില്ലാ ഭരണകൂടത്തിനുണ്ട്.
6:11 AM IST:
പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജ് ഒരു സംഘം അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി.
6:10 AM IST: