08:36 AM (IST) Feb 16

ലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. പോട്ട നാടുകുന്ന് വെച്ചാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടിൽ കുടുംബസമേതമുള്ള ഒത്തുചേരലിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

08:35 AM (IST) Feb 16

നിലപാട് മയപ്പെടുത്തി ലേഖനത്തെ ന്യായീകരിച്ച് വീണ്ടും ശശി തരൂര്‍

കേരളത്തിൽ വ്യവസായ വികസനമെന്ന നിലപാടിലുറച്ച് ശശി തരൂരിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ്. വ്യവസായ വികസനവുമായി ബന്ധപ്പെട്ട് നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശശി തരൂരിൽ വിശദീകരിക്കുന്നത്. കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുകൊണ്ടെഴുതിയ ലേഖനത്തെ ന്യായീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ കോണ്‍ഗ്രസ് സര്‍ക്കാരിലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് തരൂര്‍ നേരത്തെയുള്ള നിലപാട് മയപ്പെടുത്തിയിട്ടുമുണ്ട്.