10:46 PM (IST) Sep 03

Malayalam news liveഅങ്കമാലിയിൽ യുവതി വാടകവീട്ടിൽ മരിച്ച നിലയിൽ, മൃതദേഹത്തിന് 4 ദിവസം പഴക്കം, അന്വഷണമാരംഭിച്ച് പൊലീസ്

കൊലപാതക സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്. പ്രദേശത്ത് ലോട്ടറി വിറ്റു ജീവിച്ചിരുന്ന യുവതിയാണ് ഇവർ. അങ്കമാലി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read Full Story
10:25 PM (IST) Sep 03

Malayalam news liveവീണ ജോർജിനെ ആക്രമിച്ചെന്ന കേസ് - എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ സംഘത്തിൽ 8 അം​ഗങ്ങൾ

സി.ഐ. ജി.എസ്. സജിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ. എസ്ഐടിയിൽ ഒരു സിഐയും മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും ഉൾപ്പെടുന്നുണ്ട്. അന്വേഷണ സംഘം ഉടൻ യോഗം ചേരും.

Read Full Story
10:01 PM (IST) Sep 03

Malayalam news liveഎഫ്സിആർഎ നിയമഭേദ​ഗതി - സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു, സഞ്ജയ് ജയ്സ്വാൾ എംപി അധ്യക്ഷൻ

കേരളത്തിൽനിന്നും ആന്റോ ആന്റണി, ഇടി മുഹമ്മദ് ബഷീർ, സി സദാനന്ദന് അടക്കം എംപിമാർ സമിതിയിലുണ്ട്. ആകെ 31 എംപിമാരാണ് സമിതിയിലുള്ളത്.

Read Full Story
09:46 PM (IST) Sep 03

Malayalam news liveമാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം ക്ലിനിക്കൽ അന്ധത; എതിർപ്പറിയിച്ച് സൈക്യാട്രി സൊസൈറ്റി കേരള ഘടകം

പേരുമാറ്റം ആശയപരമായി തന്നെ തെറ്റാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പേരു മാറ്റണമെങ്കിൽ ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്ക് മാറണമെന്നും സംഘടന കൂട്ടിച്ചേർത്തു.

Read Full Story
08:52 PM (IST) Sep 03

Malayalam news liveഅ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി; വിചാരണ നടപടികളിൽ അടിയന്തര സ്റ്റേ ഇല്ല, ഏഴാം തീയതി കോടതിയിൽ ഹാജരാകണം

എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാകേസിന് വയനാട് മരം മരംമുറി കേസുമായി ബന്ധമില്ലെന്നായിരുന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം അംഗീകരിച്ചാണ് അടിയന്തര സ്റ്റേ ആവശ്യം കോടതി തള്ളിയത്. ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കും.

Read Full Story
07:56 PM (IST) Sep 03

Malayalam news liveബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണമാരംഭിച്ച് വിജിലൻസ്; ആരോഗ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി

7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ് സി എൽ ബ്ലീച്ചിങ്ങ് പൗഡർ വാങ്ങിയത്. വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയ്ക്കാണ് ബ്ലീച്ചിങ് പൗഡർ വാങ്ങിയതെന്നാണ് ആരോപണം.

Read Full Story
07:55 PM (IST) Sep 03

Malayalam news liveഅമേരിക്കൻ സമ്പദ്‌ വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ, പുതിയ ഭീഷണി ഇറാൻ; ഇന്ധനം കരുതിവയ്ക്കാനും മുന്നറിയിപ്പ്

അമേരിക്കൻ സമ്പദ് വ്യവസ്ഥയെ കറുത്ത ദിനങ്ങൾ കാത്തിരിക്കുന്നുവെന്നും ഇന്ധനം കരുതിവയ്ക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സൈനികമായി മാത്രമല്ല, ബഹുമുഖ തിരിച്ചടിയായിരിക്കും ഇനിയുണ്ടാകുകയെന്ന് ഇറാൻ വൈസ് പ്രസിഡന്‍റ് സൂചന നൽകി

Read Full Story
07:40 PM (IST) Sep 03

Malayalam news liveവിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ച കേസ്; ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരി കസ്റ്റഡിയിൽ

ഒന്നരവർഷത്തോളമായി ക്യാംപസിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ടെലഗ്രാമിലും പ്രചരിച്ചിരുന്നുവെന്നാണ് വിദ്യാർ‍ത്ഥികൾ പറയുന്നത്. ആരാണ് ഇതിന് പിന്നിലെന്ന അന്വേഷണത്തിലായിരുന്നു കുട്ടികളിൽ പലരും.

Read Full Story
07:35 PM (IST) Sep 03

Malayalam news liveസര്‍ക്കാരിന്റെ 100 ദിനം ഗംഭീര വിജയമെന്ന് കെപിസിസി, ജനങ്ങള്‍ പൂര്‍ണ തൃപ്തരെന്ന് സണ്ണി ജോസഫ്; പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങൾക്ക് വിമർശനം

യുഡിഎഫ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ ഗംഭീര വിജയമാണെന്ന് കെപിസിസി വിലയിരുത്തി. ഓണാഘോഷം, വയനാട് ദുരന്തനിവാരണം തുടങ്ങിയവയെ പ്രശംസിച്ച രാഷ്ട്രീയകാര്യ സമിതി, വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരിനെ കുറ്റപ്പെടുത്തി

Read Full Story
07:19 PM (IST) Sep 03

Malayalam news liveപിണറായിയിലെ വീടിന് മുന്നിൽ 'ജീപ്പ് പൊലീസ് സ്റ്റേഷൻ' വാർത്തകൾ തള്ളി പ്രതിപക്ഷ നേതാവ്, പൊലീസ് ഔട്ട്‌പോസ്റ്റിന് മറുപടി നൽകേണ്ടത് താനല്ലെന്നും പിണറായി

വീടിന് മുന്നിൽ 'ജീപ്പ് പൊലീസ് സ്റ്റേഷൻ' പ്രവർത്തിക്കുന്നുവെന്ന വാർത്തകൾ തള്ളി പിണറായി വിജയൻ. സുരക്ഷയുടെ ഭാഗമായുള്ള ഔട്ട്‌പോസ്റ്റ് മാത്രമാണിതെന്നും ഗതാഗതയോഗ്യമല്ലാത്ത ജീപ്പ് അവിടെനിന്ന് മാറ്റാത്തതിന് മറുപടി പറയേണ്ടത് പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി

Read Full Story
07:05 PM (IST) Sep 03

Malayalam news liveസിജെപിയിലും വിമത ശല്യം, മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ പിളർപ്പ്, 'കോക്രോച് ജനതാ പാർട്ടി ഡെമോക്രാറ്റിക്' രൂപീകരിച്ചു

കോക്രോച് ജനതാ പാർട്ടിയിൽ (സിജെപി) ഭിന്നത രൂക്ഷമായതിനെ തുടർന്ന് മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ 'കോക്രോച് ജനതാ പാർട്ടി ഡെമോക്രാറ്റിക്' എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു. സിജെപി 'ടീം കെജ്രിവാൾ' ആയി മാറിയെന്നും ബ്രഹ്മഭട്ട് ആരോപിച്ചു

Read Full Story
06:57 PM (IST) Sep 03

Malayalam news liveപ്രയാ​ഗ് രാജിൽ രാസലഹരി നിർമാണ യൂണിറ്റിൽ നിന്ന് പിടിച്ചെടുത്തത് 100 കോടിയുടെ ലഹരി; ഇതുവരെ പിടിയിലായത് 21 പേർ

കുപ്രസിദ്ധ ക്രിമിനൽ സംഘമായ സാലിം ഗ്യാങ് ലഹരികടത്തിന് പിന്നിൽ പ്രവർത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തൽ. പിന്നാലെ ഉത്തർപ്രദേശിലേക്കും മഹാരാഷ്ട്ര പോലീസ് അന്വേഷണം വ്യാപിക്കുകയായിരുന്നു. ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Read Full Story
06:47 PM (IST) Sep 03

Malayalam news liveഎട്ട് മാസത്തിന് ശേഷം ഐഎസ്ആർഒയുടെ നിർണായക വിക്ഷേപണം; ജിഎസ്എൽവി എഫ് 17 ദൗത്യത്തിനായുള്ള കൗണ്ട്‌ഡൗൺ ആരംഭിച്ചു

ജിഎസ്എൽവി എഫ് 17 ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ പുരോഗമിക്കുന്നു. നാളെ പുലർച്ചെ 2:55നാണ് വിക്ഷേപണം.

Read Full Story
06:07 PM (IST) Sep 03

Malayalam news live`പിണറായി പറഞ്ഞതെല്ലാം ശരി'; ന്യായീകരിച്ച് എംവി ​ഗോവിന്ദൻ, തെറ്റിയത് ജനങ്ങൾക്കാണോ എന്ന ചോദ്യത്തിന് മറുപടിയില്ല

പിണറായി വിജയനെ ന്യായീകരിച്ച് എംവി ​ഗോവിന്ദൻ. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നുള്ള കാര്യങ്ങളാണ് പിണറായി വിശദീകരിച്ചതെന്നും പറഞ്ഞതെല്ലാം ശരിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Read Full Story
04:50 PM (IST) Sep 03

Malayalam news liveകാലടി സർവകലാശാല പ്രതിഷേധം - 17 എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ഹർജിയിൽ നടപടി

വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം തുടരുന്നത്.

Read Full Story
03:59 PM (IST) Sep 03

Malayalam news liveകേരള ഹൗസിൽ ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന് പരാതി; അഡീഷണൽ ലോ സെക്രട്ടറിയെന്ന് ആരോപണം

കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. ദില്ലി തിലക് മാർഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

Read Full Story
03:39 PM (IST) Sep 03

Malayalam news liveമോഷ്ടിച്ച ബൈക്കുമായി അമിതവേ​ഗത്തിൽ പാഞ്ഞു, 2 യുവാക്കൾക്ക് അപകടത്തിൽ ദാരുണാന്ത്യം, ഒരാൾ ​ഗുരുതരാവസ്ഥയിൽ

മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദ്, സബിൻ എന്നിവർ മരിച്ചത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്. ഒപ്പമുണ്ടായിരുന്ന മൂന്നാമൻ പരിക്കേറ്റ് ചികിത്സയിൽ.

Read Full Story
03:37 PM (IST) Sep 03

Malayalam news liveകാന്തപുരത്തിന്റെ പരാമർശത്തിൽ കമന്‍റ് ചെയ്യാനില്ലെന്ന് ആവർത്തിച്ച് കെ എം ഷാജി; 'സോഷ്യൽ മീഡിയയിൽ എന്‍റെ കമന്‍റിട്ട് മെക്കിട്ട് കേറുന്ന രീതി വേണ്ട'

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി ആവർത്തിച്ചു. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ലെന്നും പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു

Read Full Story
03:27 PM (IST) Sep 03

Malayalam news liveകോട്ടയം റിലയൻസ് ഡിജിറ്റലിൽ 60 ലക്ഷത്തിന്റെ മോഷണം, 71 ലാപ്ടോപ്പുകളും മൂന്ന് ഐ ഫോണുകളുമടക്കം മോഷ്ടിച്ച രണ്ട് ജീവനക്കാർ അറസ്റ്റിൽ

നാഗമ്പടത്തെ റിലയൻസ് ഡിജിറ്റലിൽ നിന്ന് 60 ലക്ഷം രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചതിന് രണ്ട് ജീവനക്കാർ അറസ്റ്റിലായി. കഴിഞ്ഞ മൂന്ന് വർഷമായി 71 ലാപ്ടോപ്പുകളും ഐ ഫോണുകളും ഉൾപ്പെടെയുള്ളവ മോഷ്ടിച്ച് എറണാകുളത്ത് വിൽക്കുകയായിരുന്നു ഇവർ

Read Full Story
03:25 PM (IST) Sep 03

Malayalam news liveകഞ്ഞി കലത്തിൽ പാമ്പ് ; പൂച്ച സാറിൻ്റെ 'മാസ് എൻട്രി'യിൽ രക്ഷപ്പെട്ടത് ഒരു കുടുംബം

കണ്ണൂർ തില്ലങ്കേരിയിൽ വീടിൻ്റെഅടുക്കളയിലെ പാത്രത്തിൽ മൂർഖൻപാമ്പിനെ കണ്ടെത്തി. ഇന്നലെ അർധരാത്രി ഒരുമണിയോടെയാണ് തില്ലങ്കേരിയിലെ മുനീറിൻ്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയത്.

Read Full Story