08:52 AM (IST) Oct 05

malayalam news live 'വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടു, പക്ഷേ നടന്നില്ല'; അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി സഹപൈലറ്റ്

ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിനെ ആക്രമിച്ച സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി

Read Full Story
08:25 AM (IST) Oct 05

malayalam news live രാജി വിവാദം - ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്ന് ശബരിനാഥൻ, പെറ്റി പൊളിറ്റിക്സിന്റെ ആളാണെന്ന് കരുതുന്നില്ല

ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ' ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട്

Read Full Story
08:14 AM (IST) Oct 05

malayalam news live തലസ്ഥാനത്തെ സംഘർഷം: എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണറുടെ താക്കീത്, അമിത്ഷാക്കെതിരായ കരിങ്കൊടിയിൽ വിശദീകരണം തേടി എഡിജിപി

തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണർ താക്കീത് നൽകി. പൊലീസിൽ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്ന് കമ്മീഷണർ പറഞ്ഞു. താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിച്ചു.

 

08:14 AM (IST) Oct 05

malayalam news live ഗ്യാനേഷ് കുമാറിൻ്റെ രാജി; രാജ്യതലസ്ഥാനം ഇന്നും സമരകലുഷിതമാവും, ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് ജന്തർ മന്തിറിലേക്ക് എൻഎസ്‍യുവിൻ്റെ (NSUI)നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. ഇതോടെ തുടർച്ചയായ നാലാം ദിവസമാണ് ജന്തർ മന്തറിലേക്ക് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി എത്തുന്നത്. ഇന്നലെയും സമരം ചെയ്തവരെ പൊലീസ് ബലംപ്രയോഗിച്ചാണ് നീക്കിയത്. സംസ്ഥാനങ്ങളിലെ പ്രതിഷേധപരിപാടികൾ തീരുമാനിക്കാൻ എഐസിസി വിളിച്ച യോഗം വൈകിട്ട് ദില്ലിയിൽ നടക്കും.

08:13 AM (IST) Oct 05

malayalam news live യുവതി പരാതി നൽകിയത് തെളിവുകൾ സഹിതം; ഇഎൻ സുരേഷ് ബാബു പുറത്തേക്കോ? പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയേക്കും

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത അച്ചടക്ക നടപടി എടുക്കാൻ സിപിഎം ഒരുങ്ങുന്നു. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.