10:22 PM (IST) Apr 22

Malayalam News Live :സംസ്ഥാനത്ത് റെക്കോർഡ് ചൂട്, പാലക്കാട് 41 ഡിഗ്രി കടന്നു, വെള്ളാണിക്കരയിലും പുനലൂരും അതികഠിനം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് റെക്കോർഡ് ചൂട് തുടരുന്നു, പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പുനലൂർ, വെള്ളാണിക്കര എന്നിവിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴയ്ക്കും സാധ്യതയുണ്ട്.

Read Full Story
09:57 PM (IST) Apr 22

Malayalam News Live :മോദിക്കെതിരെ ഭീകരവാദി പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷന് കുരുക്ക്, 24 മണിക്കൂറിനകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ഖർഗെക്ക് തെര. കമ്മീഷൻ നോട്ടീസയച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീകരവാദി' എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി 24 മണിക്കൂറിനകം മറുപടി നൽകാനാണ് നിർദേശം. എന്നാൽ താൻ ഉദ്ദേശിച്ചത് 'നികുതി ഭീകരത' ആണെന്ന് ഖർഗെ വിശദീകരിച്ചു

Read Full Story
09:34 PM (IST) Apr 22

Malayalam News Live :ധാരണയായി, വെടിക്കെട്ട് ഒഴിവാക്കും; പൂരം നടത്താൻ തിരുവമ്പാടിയും, നാളത്തെ യോഗത്തിൽ നിലപാട് അറിയിക്കാൻ ദേവസ്വങ്ങൾ

വ്യാഴാഴ്ച വരെ ദുഃഖാചാരണം ആചരിക്കുമെന്നും വെള്ളിയാഴ്ച മുതൽ എഴുന്നള്ളിപ്പും മേളങ്ങളും പതിവ് പോലെ നടത്തുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.

Read Full Story
09:12 PM (IST) Apr 22

Malayalam News Live :പാമ്പുകടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം; കിടപ്പുമുറിയിൽ വീണ്ടും ശങ്കുവരയനെ കണ്ടെത്തി, തല്ലിക്കൊന്നു

ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ തന്നെയാണ് വീണ്ടും കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു.

Read Full Story
09:09 PM (IST) Apr 22

Malayalam News Live :ഹോർമൂസിൽ ഇറാന്‍റെ ആക്രമണം, 2 അമേരിക്കൻ-ഇസ്രയേൽ കപ്പലുകൾ പിടിച്ചെടുത്തെന്ന് ഐആർജിസി; 34 ടാങ്കറുകൾ അമേരിക്കൻ ഉപരോധം മറിടകടന്നെന്നും അവകാശവാദം

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ-ഇസ്രയേൽ ബന്ധമുള്ള രണ്ട് കപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കൻ നാവിക ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. ഉപരോധം മറികടന്ന് 34 ടാങ്കറുകൾ പോയതായും ഇറാൻ അവകാശപ്പെടുന്നുണ്ട്

Read Full Story
07:53 PM (IST) Apr 22

Malayalam News Live :തൃശൂരിൽ പാമ്പ് കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി, അച്ഛനും അമ്മയുമായി സംസാരിച്ചു; ആരോഗ്യ നിലയിൽ വലിയ പുരോഗതി

തൃശൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അനോഷിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കുട്ടി മാതാപിതാക്കളുമായി സംസാരിച്ചു. സഹോദരൻ ആൻജോ ഇതേ സംഭവത്തിൽ മരണപ്പെട്ടതിന്റെ ദുഃഖത്തിനിടയിലും അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിന് ആശ്വാസമായി

Read Full Story
07:32 PM (IST) Apr 22

Malayalam News Live :'ഞങ്ങൾക്കില്ലേ 1000 രൂപ'? സ്ഥാനാർഥിയെ വീട്ടിലെത്തി തടഞ്ഞ് സ്ത്രീകൾ; വോട്ടിന് നോട്ടിൽ കലങ്ങി മറിഞ്ഞ് തമിഴ്നാട്ടിലെ നിശബ്ദ പ്രചരണ ദിനം

തമിഴ്നാട്ടിൽ നിശബ്ദ പ്രചാരണ ദിനത്തിൽ വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതികൾ ഉയർന്നു. ചെന്നൈയിൽ ഡിഎംകെ സ്ഥാനാർത്ഥിയുടെ സഹായിയിൽ നിന്ന് 2 കോടി രൂപ പിടിച്ചെടുക്കുകയും, പണം നൽകാത്തതിൽ പ്രതിഷേധിച്ച് തിരുനെൽവേലിയിൽ സ്ത്രീകൾ ഡിഎംകെ സ്ഥാനാർത്ഥിയുടെ വീട് ഉപരോധിക്കുകയും ചെയ്തു

Read Full Story
07:18 PM (IST) Apr 22

Malayalam News Live :ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

സുരക്ഷിത ആഘോഷങ്ങളിലേക്ക് മാറണമെന്നും പടക്ക നിർമാണ കേന്ദ്രങ്ങൾക്ക് ദേശീയ നിലവാരം ഉറപ്പാക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

Read Full Story
06:55 PM (IST) Apr 22

Malayalam News Live :പ്രധാനമന്ത്രിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച് ടിഎൻ പ്രതാപൻ; ദൂരദർശൻ പ്രസംഗം ചട്ടലംഘനം, നടപടി വേണമെന്നും ആവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരദർശനിലൂടെ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത പ്രധാനമന്ത്രിക്കെതിരെ നിയമനടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
Read Full Story
06:37 PM (IST) Apr 22

Malayalam News Live :പോസ്റ്റൽ ബാലറ്റുകൾ നൽകാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്ന് ഹർജികളാണ് ഹൈകോടതിയിൽ എത്തിയത്. ഹർജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയിട്ടില്ലെന്നും ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Read Full Story
06:05 PM (IST) Apr 22

Malayalam News Live :വാൽപ്പാറ അപകടം - ആരോഗ്യനിലയിൽ പുരോഗതി, ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും

കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്. നിലവിൽ ഫായിസിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. 

Read Full Story
05:17 PM (IST) Apr 22

Malayalam News Live :മുണ്ടത്തിക്കോട് അപകടം - ശമ്പളം വാങ്ങിയിരുന്നില്ല, പൂരക്കാലത്ത് ജോലിയിൽ നിന്നും അവധിയെടുത്താണ് വെടിക്കെട്ട് പുരയിൽ എത്തിയിരുന്നതെന്ന് കാണാതായ അഭിജിത്തിന്റെ സഹോദരൻ

ആശുപത്രിയിലും മോർച്ചറിയിലും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല, ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിട്ടുണ്ട്. തന്റെ ഡി എൻ എ സാമ്പിളുകളും നൽകിയെന്ന് അഭിജിത്തിന്റെ സഹോദരൻ പറഞ്ഞു.

Read Full Story
05:10 PM (IST) Apr 22

Malayalam News Live :പശ്ചിമേഷ്യൻ വിമാന യാത്രാ പ്രതിസന്ധി, നിരക്ക് വർധന; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്നുണ്ടായ വിമാന യാത്രാ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്ക് കത്തയച്ചു. വിമാന സർവീസുകൾ റദ്ദാക്കിയതും ടിക്കറ്റ് നിരക്ക് വർധിച്ചതും പ്രവാസികളെ ദുരിതത്തിലാക്കിയെന്നും ചൂണ്ടിക്കാട്ടി

Read Full Story
04:57 PM (IST) Apr 22

Malayalam News Live :വൈറൽ താരത്തിൻ്റെ വിവാദ വിവാഹം - ഫർമാനെതിരെ കേസെടുക്കാൻ കമ്മീഷൻ നിർദേശം; മധ്യപ്രദേശ് പൊലീസിനാണ് നിർദേശം നൽകിയതെന്നും പ്രഥം ദുബൈ

അറസ്റ്റ് എന്തുകൊണ്ട് നടത്തിയില്ലെന്ന് പട്ടികവർഗ്ഗ കമ്മീഷൻ അധ്യക്ഷൻ ചോദിച്ചു. ഇരു പൊലീസിന്റെ നടപടികളിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി എന്നും പരാതിക്കാരൻ പറഞ്ഞു.

Read Full Story
04:52 PM (IST) Apr 22

Malayalam News Live :അമിത് ഷായുടെ 'അരേ ദീദി', ഖർഗെയുടെ 'തീവ്രവാദി' പരാമർശങ്ങളിൽ ചൂട് പിടിച്ച് ബംഗാൾ തെരഞ്ഞെടുപ്പ്, ഒന്നാം ഘട്ട വിധിയെഴുതാൻ ബംഗാളി ജനത നാളെ ബൂത്തിലെത്തും

പശ്ചിമബംഗാളിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. അമിത് ഷായുടെ 'അരേ ദീദി', മല്ലികാർജ്ജുൻ ഖർഗെയുടെ 'തീവ്രവാദി' പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോളിംഗ് മേഖലകളിൽ കർശന ജാഗ്രത പുലർത്തുന്നുണ്ട്

Read Full Story
03:55 PM (IST) Apr 22

Malayalam News Live :വടകരയിൽ കലുങ്കിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

വടകര ചാനിയംകടവിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കലുങ്കിനടിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ.

Read Full Story
03:34 PM (IST) Apr 22

Malayalam News Live :മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം - ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു.

Read Full Story
03:20 PM (IST) Apr 22

Malayalam News Live :മുണ്ടത്തിക്കോട് അപകടം - ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്, ഇതോടെ മരണം 14 ആയി

90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു.

Read Full Story
03:05 PM (IST) Apr 22

Malayalam News Live :പാർട്ടി നേതൃത്വം ഫണ്ട് നൽകിയില്ല; കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലും പ്രചാരണം നടത്തി ടിവികെ സ്ഥാനാർത്ഥികൾ

തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിനാൽ കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലും പ്രചാരണം പൂർത്തിയാക്കി ടിവികെ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിചയക്കുറവും പ്രകടമായിരുന്നു.

Read Full Story
02:49 PM (IST) Apr 22

Malayalam News Live :പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യത; ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് കളക്ടർ ഉത്തരവിറക്കി

എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്.

Read Full Story