Malayalam News Live : 'ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈൽ ആക്രമണം'

Malayalam News Live Updates Today expecting Heavy rain in kerala today 18 october 2023 fvv

ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പിൽ വിശദീകരിച്ചുന്നു.

9:11 AM IST

നിയമനകോഴ കേസ്: മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയ ഗൂഡാലോചന തെളിയിക്കാനാവാതെ പൊലീസ്

നിയമനകോഴ കേസിൽ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചന തെളിയാക്കാനാകാതെ പൊലിസ്. മുഖ്യസൂത്രധാരൻ ബാസിത്തും, മറ്റൊരു പ്രതിയായ അഖിൽ സജീവും പരസ്പരവിരുദ്ധമായ മൊഴികള്‍ നൽകിയതോടെ ഗൂഡാലോചനക്ക് പിന്നിര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒളിവിലുള്ള പ്രതി ലെനിനെ കൂടി പിടികൂടിയാൽ മാത്രമേ ഗൂഡാലോനയിൽ വ്യക്തത വരൂ എന്നാണ് പൊലിസ് പറയുന്നത്.

9:10 AM IST

മഹേഷ് പി എൻ പുതിയ ശബരിമല മേല്‍ശാന്തി; മാളികപ്പുറത്ത് പി ജി മുരളി

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. 

9:10 AM IST

പി.വി അന്‍വര്‍ എംഎൽഎയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ്; കോടതി ഇന്ന് പരിഗണിക്കും

 പി.വി അന്‍വര്‍ എംഎൽഎയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടപടി പൂര്‍ത്തീകരിക്കാൻ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കഴി‍ഞ്ഞ ജൂലൈയിൽ ഈ അപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

9:10 AM IST

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.

9:09 AM IST

'കളക്ടറുടേത് ശുദ്ധ വിവരക്കേട്, 2300 കയ്യേറ്റമെന്ന് റിപ്പോർട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടർ'; എംഎം മണി

കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്കെത്തുന്ന ദൗത്യസംഘത്തിന് കടുത്ത വെല്ലുവിളിയുമായി മുതിർന്ന
സിപിഎം നേതാവ് എം എം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. 

9:09 AM IST

ഗാസയിലെ വ്യോമാക്രമണം; ബൈഡൻ്റെ ഇസ്രയേൽ സന്ദർശനത്തിന് മാറ്റമില്ല, പലസ്തീൻ പ്രസിഡൻ്റ് കൂടിക്കാഴ്ച റദ്ദാക്കി

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷവും, ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിന് മാറ്റമില്ല. അതേ സമയം, പലസ്തീൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

9:09 AM IST

'ഗാസയിലെ ആശുപത്രിയിലേത് ഹമാസിന്റെ പാളിപ്പോയ മിസൈൽ ആക്രമണം', പിന്നിൽ ഐഡിഎഫ് അല്ലെന്ന് ഇസ്രയേൽ

ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പിൽ വിശദീകരിച്ചുന്നു.

9:08 AM IST

എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 17 പേർക്ക് പരിക്ക്

കോട്ടയം എരുമേലി അട്ടിവളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു 17 പേർക്ക് പരിക്കേറ്റു. കർണാടക കോലാറിൽ നിന്നുള്ള അയ്യപ്പക്തരുടെ വാഹനമാണ് മറിഞ്ഞത്. നിലവിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. 43 അംഗ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ശബരിമല പാതയിൽ ഗതാഗത തടസം നേരിട്ടു. 

9:11 AM IST:

നിയമനകോഴ കേസിൽ മന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചന തെളിയാക്കാനാകാതെ പൊലിസ്. മുഖ്യസൂത്രധാരൻ ബാസിത്തും, മറ്റൊരു പ്രതിയായ അഖിൽ സജീവും പരസ്പരവിരുദ്ധമായ മൊഴികള്‍ നൽകിയതോടെ ഗൂഡാലോചനക്ക് പിന്നിര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഒളിവിലുള്ള പ്രതി ലെനിനെ കൂടി പിടികൂടിയാൽ മാത്രമേ ഗൂഡാലോനയിൽ വ്യക്തത വരൂ എന്നാണ് പൊലിസ് പറയുന്നത്.

9:10 AM IST:

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുത്തു. ഏനാനല്ലൂർ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എൻ മഹേഷിനെയാണ് പുതിയ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയാണ് പി എൻ മഹേഷ്. തൃശൂര്‍ വടക്കേക്കാട് സ്വദേശിയായ പി ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. മണ്ഡല, മകരവിളക്ക് തീർത്ഥാടനക്കാലത്ത് പുതിയ മേല്‍ശാന്തിമാരാകും പൂജകള്‍ നടത്തുക. 

9:10 AM IST:

 പി.വി അന്‍വര്‍ എംഎൽഎയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ച കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ നടപടി പൂര്‍ത്തീകരിക്കാൻ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. കഴി‍ഞ്ഞ ജൂലൈയിൽ ഈ അപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

9:10 AM IST:

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.

9:09 AM IST:

കയ്യേറ്റമൊഴിപ്പിക്കാൻ മൂന്നാറിലേക്കെത്തുന്ന ദൗത്യസംഘത്തിന് കടുത്ത വെല്ലുവിളിയുമായി മുതിർന്ന
സിപിഎം നേതാവ് എം എം മണി. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി പറഞ്ഞു. 

9:09 AM IST:

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി കൂടിക്കാഴ്ച നടത്തും. ഗാസയിലെ ആശുപത്രി ആക്രമണത്തിന് ശേഷവും, ബൈഡന്റെ ഇസ്രയേൽ സന്ദർശനത്തിന് മാറ്റമില്ല. അതേ സമയം, പലസ്തീൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി.

9:09 AM IST:

ഗാസയിലെ ആശുപത്രിയിൽ ബോംബിട്ടെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ നിഷേധിച്ച് ഇസ്രയേൽ. ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിഷേധ കുറിപ്പിറക്കിയത്. ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്. എന്നും കുറിപ്പിൽ വിശദീകരിച്ചുന്നു.

9:08 AM IST: