07:54 AM (IST) May 29

മായു മായു മായു മായു മണ്ണെ..; ജേക്സ് ബിജോയ് ഒരുക്കിയ 'നരിവേട്ട'യിലെ ​പുതിയ ​ഗാനം എത്തി

മെയ് 23ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് നരിവേട്ട.

കൂടുതൽ വായിക്കൂ
07:51 AM (IST) May 29

നാട്ടുകാർക്കൊക്കെ ഫൈനടിച്ചിട്ട് അങ്ങനങ്ങ് പോയാലോ; ട്രാഫിക് പൊലീസുകാരന് പണികൊടുത്ത് നാട്ടുകാർ

Concernedcitizen എന്നൊരു എക്സ് പേജിൽ നിന്നാണ് ആദ്യം ഫോട്ടോ പുറത്തുവന്നത്. പിന്നാലെ സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തു. 

കൂടുതൽ വായിക്കൂ
07:42 AM (IST) May 29

പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസ്; ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം

പയ്യന്നൂരിൽ ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന കേസിൽ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാർക്ക് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാർച്ച് ഇരുപതിനായിരുന്നു കേസിനാസ്പദമായ സംഭവം. മിനിയുടെ സുഹൃത്തായ സന്തോഷ്, രാധാകൃഷ്ണനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗൂഢാലോചന കുറ്റമായിരുന്നു മിനിക്കെതിരെ ചുമത്തിയത്.

07:42 AM (IST) May 29

ട്രംപിന് തിരിച്ചടി; തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി, അപ്പീൽ പോകാൻ സാധ്യത

അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന് യുഎസ് ഫെഡറൽ കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് മൂന്നംഗ ബെഞ്ച് ഉതതരവിട്ടു. തീരുവ നടപടികൾ യുഎസ് കോൺഗ്രസിന്റെ അധികാര പരിധിയിൽ വരുന്നതാണെന്നും കോടതി പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ ട്രംപ് സർക്കാർ അപ്പീൽ പോകാൻ സാധ്യതയുണ്ട്. 

07:41 AM (IST) May 29

അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ റെഡ് അലർട്ട്, ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്, മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ടുമാണ്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

07:41 AM (IST) May 29

അൻവറുമായുള്ള തർക്കം തീർക്കാൻ കെസി ഇടപെടും; അൻവർ സ്വതന്ത്രമായി മത്സരിക്കില്ലെന്ന് സണ്ണി ജോസഫ്, കോൺഗ്രസ് യോഗം

തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവറുമായുള്ള തർക്കം തീർക്കാൻ കെസി വേണുഗോപാൽ ഇടപെടും. പ്രശ്ന പരിഹാരത്തിന് ഇന്ന് കൂടുതൽ നീക്കങ്ങൾ നടക്കും. അൻവറിനെ അസോസിയേറ്റ് മെമ്പറായി ഉടൻ പ്രഖ്യാപിക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുൻകൈയെടുത്താണ് അൻവറിൻ്റെ കാര്യത്തിലുള്ള ചർച്ച. അതേസമയം, കോൺഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അൻവറിനെ കാണാൻ കെസി വേണുഗോപാൽ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്.