പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഇവരെ ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗ്ലൂരു : അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളി ബെംഗളുരുവിൽ പിടിയിൽ. വയനാട് ചുടേൽ സ്വദേശി ഷറഫുദീൻ (41) ആണ് പിടിയിലായത്. പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗം ഇവരെ ചാരപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബംഗളൂരു സിറ്റി പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ചും സൈന്യത്തിന്റെ സതേൺ കമാൻഡിന്റെ മിലിട്ടറി ഇന്റലിജൻസ് യൂണിറ്റും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. അന്താരാഷ്ട്ര ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാൻ ഉപയോഗിച്ചിരുന്ന അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് റാക്കറ്റും ഉദ്യോഗസ്ഥർ തകർത്തു.

കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

ശ്രീനഗര്‍ : ജമ്മു കശ്മീരിൽ ഈ വർഷം ഇതുവരെ 118 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന. ഇതിൽ 32 പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഭീകരരാണ്. 77 പേര്‍ പാകിസ്ഥാൻ സഹായത്തോടെ പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്യിബ പ്രവർത്തകരാണ്. 26 പേര്‍ ജെയ്ഷേ ഇ മുഹമ്മദ് പ്രവർത്തകരാണ്. 2021 ൽ ആകെ 55 ഭീകരരെയാണ് വധിച്ചതെന്നും കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.

ജമ്മു കശ്മീരിൽ മൂന്നിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം ഏഴ് ഭീകരരെയാണ് വധിച്ചത്. പുൽവാമ, കുൽഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കുപ്‍വാരയിൽ ലോബാബ് മേഖലയിൽ ഭീകരർ ഒളിച്ചിരുന്ന സ്ഥലത്ത് പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് നാല് ഭീകരരെ വധിച്ചത്. ഇതിൽ ഒരാൾ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനാണ്. കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടും പുൽവാമയിൽ ഒരു ഭീകരനെയുമാണ് വധിച്ചത്.