Asianet News MalayalamAsianet News Malayalam

വയനാട്ടിൽ അനാഥരായവർ ഒറ്റക്കാവില്ല , ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കുമെന്ന് റവന്യൂ മന്ത്രി

വയനാട് പുനരധിവാസം സമഗ്രമായി ചെയ്യും.പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുന്നു

malayalees worlwide will help wayanad victims says minister k rajan
Author
First Published Aug 3, 2024, 10:47 AM IST | Last Updated Aug 3, 2024, 11:07 AM IST

തൃശ്ശൂര്‍: വയനാട്ടിൽ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവർ  ഒറ്റക്കാവില്ലെന്ന്  റവന്യൂമന്ത്രി കെ.രാജന്‍. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും.വയനാട് പുന: രധിവാസം സമഗ്രമായി ചെയ്യും. പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണ്. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവർത്തനമായിരുന്നു.മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തി.

ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്..അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി.318 കെട്ടിടങ്ങളുണ്ട്. GFS മാപ്പ് തയാറാക്കി നൽകി.പോയിന്റുകൾ നോക്കി തെരച്ചിൽ പുരോഗമിക്കുന്നു.11 ഡോഗ് സ്ക്വാഡ് വയനാട്ടില്‍ ഇപ്പോഴുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


 

വയനാട്ടില്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസവുമായി ലെഫ്റ്റനന്‍റ് കേണൽ മോഹന്‍ലാല്‍ എത്തി

'ഇടതുപക്ഷത്തിൻ്റെ കയ്യിൽ ശമ്പളം കൊടുക്കേണ്ട കാര്യമില്ല'; കോൺഗ്രസ് വഴിയാണ് ചെന്നിത്തല പണം നൽകേണ്ടതെന്ന് സുധാകരൻ

Latest Videos
Follow Us:
Download App:
  • android
  • ios