ദില്ലി: പാഴ്സലിന്റെ മറവിൽ ലഹരിക്കടത്തിയ സംഭവത്തിന് പിന്നിൽ മലയാളി. കാസർകോട് സ്വദേശി മുഹ്സിൻ അലിയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. വാഹിദ്, ഷാജഹാൻ, മുനാസിർ, ഹനീഫ് എന്നിവരും മലയാളികളാണെന്നാണ് സൂചന. ഈക്കാര്യം ഔദ്യോഗികമായി എൻസിബി സ്ഥീരീകരിച്ചിട്ടില്ല. ഇവർക്കൊപ്പം പിടിയിലായത് രണ്ട് വിദേശികൾ കഴിഞ്ഞ ദിവസം 48 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇവരുടെ കൂടുതൽ വിവരങ്ങൾ കേരളത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് എൻസിബി ശേഖരിച്ചു.