കണ്ണൂര്‍: കേരളത്തിലേക്ക് വരാനുള്ള പാസുണ്ടായിട്ടും എട്ട് മണിക്കൂറിലേറെയായി തലപ്പാടി അതിർത്തിയിൽ മലയാളി നഴ്‍‍സ്‍ കുടുങ്ങിക്കിടക്കുന്നു. കണ്ണൂർ പടിയൂർ സ്വദേശിയായ നഴ്‍സാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. മുംബൈയിൽ നിന്ന്  ഇവർ വന്ന ബസിലെ അഞ്ച് പേർക്ക് പാസില്ലാത്തത് കൊണ്ട് ഇവരുൾപ്പെടെ പാസുള്ള 20 പേരെയും തടഞ്ഞു വച്ചിരിക്കുകയാണ്.

ഒറ്റയ്ക്കാണെന്നും പോകാൻ വേറെ വാഹനമില്ലെന്നും രാത്രി ബസിൽ കഴിച്ചുകൂട്ടേണ്ട സാഹചര്യമാണെന്നും നഴ്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇവരെ കടത്തിവിടാൻ ഇതുവരെ അധികൃതർ നടപടി എടുത്തിട്ടില്ല.