ജോഷിമഠിലുണ്ടായ അപകടത്തിൽ മലയാളി വൈദികൻ മരിച്ചു: അപകടം ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി മടങ്ങുമ്പോൾ
. ജോഷിമഠിലെ ദുരിതബാധിത മേഖലകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു മെൽവിൻ. ജോഷിമഠിലെ മണ്ണിടിച്ചൽ സംബന്ധിച്ചുള്ള വീഡിയോകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ദില്ലി: ജോഷിമഠില്‍ മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെല്‍വിന്‍ പി എബ്രഹാമാണ് അപകടത്തിൽ മരിച്ചത്. ദുരിതബാധിത മേഖലകളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മെൽവിൻ മരണപ്പെട്ടെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ജോഷിമഠിലെ ദുരിതബാധിത മേഖലകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു മെൽവിൻ. ജോഷിമഠിലെ മണ്ണിടിച്ചൽ സംബന്ധിച്ചുള്ള വീഡിയോകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബിജിനൂര്‍ രൂപതയുടെ പ്രതിനിധി എന്ന നിലയിലാണ് മെൽവിൻ ജോഷിമഠിൽ എത്തിയത്. രണ്ട് വൈദികര്‍ക്കൊപ്പം ദുരിതമേഖലയിൽ എത്തി ഭക്ഷണം വിതരണം ചെയ്തു മടങ്ങുന്നതിനിടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തുടര്‍ന്ന് സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് മെൽവിൻ്റെ മൃതദേഹം പുറത്തേക്ക് എത്തിച്ചത്. നിലവിൽ ഋഷികേഷിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. മെൽവിനൊപ്പം കാറിലുണ്ടായിരുന്ന മറ്റു രണ്ട് വൈദികര്‍ അപകടത്തിൽ നിന്നും രക്ഷപ്പെട്ടുവെന്നാണ് വിവരം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.