മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ലോഡ്ജില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ ബിന്ദുവാണ് മരിച്ചത്. ഗാന്ധിപുരം ക്രോസ് കട്ട് റോഡിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേര് മുസ്തഫ എന്നാണ് ഹോട്ടല്‍ രേഖകളിലുള്ളത്. ഇവരുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. മുസ്തഫയെ ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്‍റെ വിശദാംശങ്ങൾ അറിയാനാകു എന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 26 നാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.