ഗുൽമാർഗിലെ വനമേഖലയിൽ ആണ് മൃതദ്ദേഹം കണ്ടത്. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്

പാലക്കാട്: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുൽ സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഗുൽമാർഗിലെ വനമേഖലയിൽ ആണ് മൃതദ്ദേഹം കണ്ടത്.

കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടിൽ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുൽമാർഗ് പൊലീസ് കുടുംബത്തെ അറിയിച്ചു. മൃഗങ്ങള്‍ ആക്രമിച്ചതിന്‍റെ പരിക്കുകള്‍ ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുൽമാർഗ് പൊലീസ് പറഞ്ഞതായി നാട്ടുകൽ പൊലീസ് അറിയിച്ചു. 

സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് രാഹുൽ ഗാന്ധി ; ഓപ്പറേഷൻ സിന്ദൂരിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

YouTube video player